ഇയാൾ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയല്ലേ, അതോ ഇയാൾ ഭരിക്കുന്ന സംസ്ഥാനത്തെ ഹിന്ദുക്കളുടെ മാത്രം മുഖ്യമന്ത്രിയാണോ. ഞാൻ പറഞ്ഞു വരുന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം ഇയാൾ ബിബിസിക്കു  നൽകിയ അഭിമുഖത്തിൽ ഇന്ത്യ മഹാരാജ്യത്തെ  മുസ്ലിങ്ങളെ കുറിച്ച്  എത്ര അപമാനകരമായ പരമാർശമാണ് നടത്തിയത്.. അതായത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിലകൊണ്ട മുസ്ലിങ്ങൾ ഇന്ത്യക്കു ഒരു ഗുണവും ചെയ്തില്ല, ഈ രാജ്യത്തെ വിഭജിക്കുന്നത് ഒഴിവാക്കുവാൻ മുസ്ലിങ്ങൾ ശ്രമിക്കണമായിരുന്നു. ഇന്ത്യ വിഭജിക്കാനുള്ള  കാരണം ഇവിടത്തെ മുസ്ലിങ്ങളോ ഹിന്ദുക്കളോ അല്ല, മറിച്ച്  ചില നേതാക്കന്മാരുടെ അധികാര കൊതിയാണ്.

 

 

 

 

    അത് ഇന്ത്യയുടെ ചരിത്രം പരിശോധിക്കുന്ന ആർക്കും ബോധ്യപ്പെടും. ഇത് മാത്രമല്ല ഷഹീൻ ബാഗിലെ പ്രക്ഷോഭകർക്കെതിരെ യോഗി ഉയർത്തിയ വിമർശനങ്ങളിൽ അദ്ദേഹം ഉറച്ച് നിൽക്കുന്നതായി അദ്ദേഹം അഭിമുഖത്തിൽ ആവർത്തിച്ചു. വീട്ടിൽ പുരുഷന്മാർ കമ്പിളി   പുതപ്പിനടിയിൽ സുഖമായി കിടന്നു ഉറങ്ങിയിട്ട് സമരം നടത്താനായി സ്ത്രീകളെയും കുട്ടികളെയും പറഞ്ഞയച്ചിരിക്കുന്നു.

 

 

 

     മാത്രമല്ല ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയാണ് സമരക്കാർക്കു ബിരിയാണി വിളമ്പുന്നതെന്നും അദ്ദേഹം ആരോപിച്ച്. മോഡി  സർക്കാർ തീവ്രവാദികളെ വെടി വെച്ച് കൊല്ലുന്നു, ഇവിടെ ദില്ലിയിൽ കെജ്‌രിവാൾ തീവ്രവാദികൾക്ക്  ബിരിയാണി വിളമ്പുന്നു.

 

 

 

 

    ദേശിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപെട്ടു ഉണ്ടായ പ്രക്ഷോഭങ്ങളിൽ പത്തോന്പതു പേരായിരുന്നു ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത്. പോലീസുകാർ മുസ്ലിങ്ങളെ ഭീകരമായി മർദിക്കുകയും അവരുടെ വീടും കാറുമൊക്കെ  തകർക്കുന്നതിന്റെയും  ദൃശ്യങ്ങൾ നമ്മൾ പല ദേശിയ മാധ്യമങ്ങളിലൂടെയും കാണുകയുണ്ടായി.

 

 

 

 

   ഇവിടെ യോഗി ആദിത്യനാഥിനെ പോലുള്ളവർ ഭരിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലെ  അദ്‌ഭുതമുള്ളൂ. പിന്നെ ഞാൻ ചെയ്ത കാര്യങ്ങളെല്ലാം വല്യ സംഭവമായി വീമ്പിളക്കുന്നതു  കാണുമ്പോൾ അതും  ഒരു അന്താരാഷ്ട മാധ്യമത്തിന് മുന്നിലിരുന്നു പറയുമ്പോൾ ഇന്ത്യയുടെ ഭരണ സംവിധാനമെല്ലാം ഇങ്ങനെയാണോ എന്ന ഒരു ചിത്രമായിരിക്കും ആഗോളതലത്തിൽ ഉണ്ടാവുക.

మరింత సమాచారం తెలుసుకోండి: