1500 ഓണ വിപണികൾ; സബ്സിഡി ഇനങ്ങൾ നിരവധി! സംസ്ഥാനത്തുടനീളം 1500 ഓണവിപണികളാണ് കൺസ്യൂമർഫെഡ് ആരംഭിക്കുന്നത്. സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് കൺസ്യൂമർ ഫെഡ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് വിപണിയിൽ ഫലപ്രദമായി ഇടപെടുന്ന കേരളത്തിലെ പൊതുവിതരണ സംവിധാനം ശക്തമായ നിലയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൊതുവിതരണ സംവിധാനം തകർന്നു എന്ന രീതിയിലുള്ള തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ഓണക്കാലം സമൃദ്ധമാക്കുന്നതിന് വിപണമേളകളുമായി കൺസ്യൂമർഫെഡും സപ്ലൈകോയും. 200 കോടി രൂപയുടെ വിപണി ഇടപെടലാണ് കൺസ്യൂമർഫെഡ് ഓണക്കാലത്ത് ലക്ഷ്യമിടുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ ഓണത്തോടനുബന്ധിച്ചുള്ള ഇത്തരം വിപണന മേളകൾക്ക് കഴിയുന്നുണ്ട്.
ഇത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാൽ ഉത്സവകാലത്ത് വലിയ തോതിലുള്ള വിലക്കയറ്റം ഉണ്ടാകേണ്ടതാണ്. ഇത്തരം വിപണി ഇടപെടലുകളിലൂടെ വില പിടിച്ചുനിർത്താൻ കേരളത്തിന് കഴിയുന്നു എന്നതാണ് നമ്മുടെ മുന്നിലുള്ള അനുഭവം. കേരളത്തിൻറെ വിലക്കയറ്റ തോത് ദേശീയ ശരാശരിയേക്കാൾ കുറവാണ് എന്ന് കഴിഞ്ഞ ദിവസം കണക്കുകൾ പുറത്തുവന്നിരുന്നു. വിപണിയിലെ ഇടപെടലിനെ തുടർന്നാണ് ഇത് സാധ്യമാകുന്നത്. 13 ഇനം സാധനങ്ങൾ 2016ലെ അതേ സബ്‌സിഡി നിരക്കിലാണ് സപ്ലൈകോ വിൽക്കുന്നത്. ഭക്ഷ്യോത്പാദനത്തിലും ഫലപ്രദമായ ഇടപെടൽ നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇതിൻറെ ഫലമായി കൃഷി ചെയ്യുന്ന സ്ഥലവും ഉല്പാദനവും വർധിച്ചു. ഓണച്ചന്തയുടെ സ്ഥിതി നോക്കിയാൽ പൊതുപണിയിൽ നിന്ന് 1000 രൂപയ്ക്ക് വാങ്ങുന്ന 13 ഇനങ്ങൾ 462 രൂപയ്ക്ക് ലഭിക്കുന്നു.
വലിയ സാമ്പത്തിക ലാഭമാണ് ഉപഭോക്താക്കൾക്കുണ്ടാകുക. പച്ചക്കറി ഉൽപ്പന്നങ്ങളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ ഓണവിപണിയുടെ പ്രത്യേകത. അതോടൊപ്പം കേരളത്തിലെ എല്ലാ സഹകരണ സ്ഥാപനങ്ങളും ഓണവിപണി ഒരുക്കുന്നു. സഹകരണ മേഖലയുടെ സമഗ്ര ഇടപെടലാണ് ഇത് വ്യക്തമാക്കുന്നത്. കൺസ്യൂമർ ഫെഡിലെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പിന്നീട് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 40 ലക്ഷത്തിലധികം റേഷൻ കാർഡ് ഉടമകളാണ് സംസ്ഥാനത്ത് 1600ലധികം സപ്ലൈകോ ഔട്ട്‌ലെറ്റുകൾ നിന്ന് സാധനങ്ങൾ വാങ്ങുന്നത്. 270 കോടി രൂപയാണ് കഴിഞ്ഞവർഷത്തെ ശരാശരി വിറ്റുവരവ്. ഇവിടുത്തെ പൊതുവിതരണ സംവിധാനത്തെ കുറിച്ച് പഠിക്കാൻ നാടിന് പുറത്തുള്ള ഭരണകർത്താക്കൾ വരെ ശ്രമിക്കുന്നു.
ഈ വസ്തുതകൾ മറച്ചുവെച്ച് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ ഇകഴ്ത്തി കാട്ടാൻ ചിലർ ശ്രമിക്കുകയാണ്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണച്ചന്തയുടെ സ്ഥിതി നോക്കിയാൽ പൊതുപണിയിൽ നിന്ന് 1000 രൂപയ്ക്ക് വാങ്ങുന്ന 13 ഇനങ്ങൾ 462 രൂപയ്ക്ക് ലഭിക്കുന്നു. വലിയ സാമ്പത്തിക ലാഭമാണ് ഉപഭോക്താക്കൾക്കുണ്ടാകുക. പച്ചക്കറി ഉൽപ്പന്നങ്ങളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ ഓണവിപണിയുടെ പ്രത്യേകത. അതോടൊപ്പം കേരളത്തിലെ എല്ലാ സഹകരണ സ്ഥാപനങ്ങളും ഓണവിപണി ഒരുക്കുന്നു. സഹകരണ മേഖലയുടെ സമഗ്ര ഇടപെടലാണ് ഇത് വ്യക്തമാക്കുന്നത്. കൺസ്യൂമർ ഫെഡിലെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പിന്നീട് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Find out more: