ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടക്കുന്ന വാർഷിക നിക്ഷേപക ഫോറത്തിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെയാണ് മോദി സൗദിയിലേക്ക് യാത്രചെയ്യുന്നത്. ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ (ഏഴുലക്ഷം കോടി രൂപ) നിക്ഷേപം നടത്താൻ നേരത്തേ സൗദി സന്നദ്ധത അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താവും മോദിയുടെ സന്ദർശനം. ഈമാസം 29 മുതൽ 31 വരെയാണ് സൗദിയിൽ നിക്ഷേപക ഫോറം സമ്മേളനം നടക്കുന്നത്.
click and follow Indiaherald WhatsApp channel