ബംഗളൂരുവിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന ഒരു ചടങ്ങിൽ അതിഥിയായി പ്രിയ പ്രകാശ് വാര്യർ എത്തിയിരുന്നു.നിരവധി കലാ-സാംസ്‌കാരിക പ്രമുഖർ അണിനിരന്ന ചടങ്ങിൽ അവർക്കൊപ്പം വേദി പങ്കിടാൻ പ്രിയയ്ക്ക് എന്ത് അർഹതയാണുള്ളതെന്നാണ് നടൻ ജഗ്ഗേഷിന്റെ ചോദ്യം. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതുകൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെൺകുട്ടിയാണ് പ്രിയ വാര്യർ എന്നാണ് നടൻ ജഗേഷിന്റെ പക്ഷം.അറിയപ്പെടുന്ന ഒരു  എഴുത്തുകാരിയോ,സ്വാതന്ത്ര്യ സമരസേനാനിയോ,മാത്രമല്ല നൂറിലധികം സിനിമകളിൽ അഭിനയിച്ച നടിയുമല്ല, എന്നിട്ടും പ്രിയ വാര്യർക്ക് ഇത്ര പ്രാധാന്യം നൽകുന്നു എന്നാണ് നടന്റെ ചോദ്യം. നൂറോളം സിനിമകൾ ചെയ്ത സായി പ്രകാശിനും നിർമ്മലാനന്ദ സ്വാമിജിക്കുമൊപ്പമാണ്  പ്രിയ വാര്യർ വേദി പങ്കിട്ടത്.ഇങ്ങനെയുള്ള കലാപ്രതിഭകൾക്കു മുന്നിൽ ,കണ്ണിറുക്കുന്ന ഒരു പെൺകുട്ടിയെ മാതൃകയാക്കുനതിലൂടെ മാതൃകയാക്കുനതിലൂടെ യുവ തലമുറ എന്താണുദ്ദേശികുന്നതെന്നാണ് നടൻ ജഗ്‌ഗേഷിൻറെ ചോദ്യം.ആദ്യ ചിത്രത്തിലൂടെ ലോകശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് പ്രിയ വാര്യർ. ഒമർലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ 'കണ്ണിറുക്കൽ രംഗം' ഹിറ്റായതോടെയാണ് നടി പെട്ടെന്ന് പ്രശസ്തിയിലേക്കുയർന്നത്. എന്നാൽ ഇതിനു പിന്നാലെ നിരവധി വിമർശനങ്ങളും ട്രോളുകളും പ്രിയയെ തേടിയെത്തി. അടാർ  ലവ് എന്ന ചിത്രത്തിന് ശേഷം നടി  അഭിനയിച്ചത് ബോളിവുഡിലാണ്.മാത്രമല്ല ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി ഒരു ഗാനവും നടി ആലപിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം നടി വീണ്ടും  സിനിമയിൽ സജീവമാകുകയാണ്. എന്നാൽ  നിരവധി മഹത് വ്യക്തിത്വങ്ങൾ ഇരുന്ന വേദിയിൽ അതിഥിയായി പ്രിയ വാര്യരെ ഇരുത്തിയത് അപമാനകരമാണെന്ന് പറഞ്ഞ ജഗ്ഗേഷിനെ കടന്നാക്രമിക്കുകയാണ് സോഷ്യൽ മീഡിയ.നടിയെ പിന്തുണച്ച് ഒരുപാട് പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. നടിയെ ക്ഷണിച്ചു വരുത്തി പങ്കെടുപ്പിച്ച ചടങ്ങാണ് അത്. അല്ലാതെ പ്രിയാ വാര്യർ അങ്ങോട്ട് കയറി ചെന്നതല്ല. നടനെ പോലെ നടിയേയും വിളിച്ചു. എന്നിട്ടും കളിയാക്കൽ നടിക്ക് മാത്രം. സംഘാടകരെ പറ്റി ഒന്നും പറയുന്നില്ല. ഇതിന് പിന്നിൽ നടന്റെ ഈഗോയാണെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന പൊതു നിലപാട്.

మరింత సమాచారం తెలుసుకోండి: