സംസ്ഥാനത്ത് ഇന്നലെ മുതല്‍ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തുടങ്ങി. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ക്കുള്ള ഇളവുകള്‍ ശനിയാഴ്ചതന്നെ മുഖ്യമന്ത്രി വിശദമാക്കിയതാണെങ്കിലും ഉത്തരവിറങ്ങാന്‍ വൈകി. 

ഇതേത്തുടര്‍ന്ന് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി.

റേഡ്‌സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടു(കണ്ടെയ്ന്‍മെന്റ് സോണ്‍)കളില്‍ നിലവിലെ നിര്‍ദേശങ്ങള്‍ തുടരും.

മറ്റിടങ്ങളില്‍ ആവശ്യമായ ഇളവുനല്‍കും. ഓറഞ്ച് സോണിലെ ഹോട്ട്‌സ്‌പോട്ടില്‍(കണ്ടെയ്ന്‍മെന്റ് സോണ്‍) നിലവിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഗ്രീന്‍സോണില്‍ പൊതുവേയുള്ള നിര്‍ദേശങ്ങള്‍ ബാധകം. ഞായറാഴ്ചകള്‍ സമ്പൂര്‍ണ അടച്ചിടല്‍. ശനിയാഴ്ചയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. ബാര്‍, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, ജിംനേഷ്യം, പാര്‍ക്ക്, സിനിമാതിയേറ്റര്‍ എന്നിവ ഗ്രീന്‍സോണിലും പാടില്ല. ഗ്രീന്‍സോണില്‍ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ 3 ദിവസം പ്രവര്‍ത്തിക്കാം.

 

പരമാവധി 50% ജീവനക്കാര്‍ മാത്രമേ സ്ഥാപനങ്ങളില്‍ പാടുള്ളു. റെഡ് സോണിലൊഴികെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പരീക്ഷ നടത്തിപ്പിനായി തുറക്കാം. ഓറഞ്ച് സോണില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും

തിരിച്ചെത്തുന്ന പ്രവാസികളുടെ വരവ് പഞ്ചായത്ത്തല സമിതികള്‍ നിരീക്ഷിക്കും.

ഗ്രീന്‍ സോണ്‍

 

* രാവിലെ 7 മുതല്‍ രാത്രി 7.30 വരെ കട തുറക്കാം. * പൊതുഗതാഗതം അനുവദിക്കില്ല. * സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല * ടൂവീലറില്‍ അടിയന്തര സാഹചര്യങ്ങളിലൊഴികെ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല * വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 20 പേര്‍ക്ക് പങ്കെടുക്കാം.


* ഷോപ്പ്‌സ് ആന്‍ഡ് എക്‌സ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. * ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റെല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

* ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും പാഴ്‌സലുകള്‍ നല്‍കാം. നിലവിലുള്ള സമയക്രമം പാലിക്കണം.

 

ഓറഞ്ച് സോണ്‍

* കടകളുടെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരും * ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ക്കും നിലവിലെ സ്ഥിതി തുടരും

* ഒന്നിലധികം നിലകളില്ലാത്ത ചെറുകിട തുണിക്കടകള്‍ക്ക് അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ പ്രവര്‍ത്തിക്കാം.

* ഇതുവരെ പുറപ്പെടുവിച്ച ഉത്തരവുകളില്‍ അനുവദിച്ച കാര്യങ്ങള്‍ ഹോട്ട്‌സ്‌പോട്ടില്‍ ഒഴികെ തുടരാം.

ഞായറാഴ്ച ഭക്ഷണം പാഴ്‌സല്‍ നല്‍കാം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഭാഗമായി ഞായറാഴ്ച സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചതാണെങ്കിലും റംസാന്‍ കാലമായതിനാല്‍ ഭക്ഷണം പാഴ്‌സല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ചകളില്‍ ഉച്ചയ്ക്കുശേഷം പ്രവര്‍ത്തിക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചു.

మరింత సమాచారం తెలుసుకోండి: