തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി യു എ ഇയിലെ അജ്മാന്‍ കോടതിയില്‍ ഉണ്ടായിരുന്ന ചെക്ക് കേസ് തള്ളി. പരാതിക്കാരനായ നാസില്‍ അബ്ദുള്ള കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണക്കിലെടുത്താണ് കോടതിയുടെ നടപടി. 

ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന് പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കി. ദുബായ് കോടതിയില്‍ സിവില്‍ കേസ് നിലവിലുണ്ട്. എന്നാല്‍ ഇവിടെ നല്‍കിയ യാത്രാവിലക്ക് ഹര്‍ജി നേരത്തെ തള്ളിയിരുന്നു..നാസിലിന് താന്‍ ചെക്ക് നല്‍കിയിരുന്നില്ലെന്ന തുഷാറിന്റെ വാദം കോടതി അംഗീകരിച്ചു.നേരത്തെ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ തുഷാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ ഇത് അവസാനിപ്പിക്കുകയും കോടതിയില്‍നിന്ന് തന്നെ വിജയം നേടുമെന്ന് തുഷാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനാൽ തുഷാറിന് തിരിച്ചു കേരളത്തിലേക്ക് മടങ്ങാം. 

Find out more: