ബംഗാളി നടി സുബര്‍ണ ജഷ് ആത്മഹത്യ ചെയ്തു.
ബര്‍ദ്വാനിലെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം. ഞായറാഴ്ചയായിരുന്നു സംഭവം.
വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ വിഷാദരോഗിയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ബര്‍ദ്വാന്‍ സ്വദേശിയായ നടി പഠനത്തിനായി കൊല്‍ക്കത്തയിലായിരുന്നു. ഏറെ നാളുകളായി സിനിമയില്‍ നല്ലൊരു വേഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു നടി.
പഠനത്തിനടയിലും അനേകം ഓഡീഷനുകളില്‍ പങ്കെടുത്തുകൊണ്ടിരുന്നു.ചെറിയ റോളില്‍ ചില ടിവി സീരിയലുകളില്‍ അവസരം ലഭിച്ചിരുന്നു.
മയൂര്‍പംഘി എന്ന സീരയലില്‍ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു. എന്നാല്‍ നല്ല അവസരങ്ങള്‍ ഒന്നും തന്നെ കൈവന്നില്ല. നാളുകളായി വിഷമത്തിലായിരുന്ന നടി പിന്നീട് തിരിച്ചു പോവുകയായിരുന്നു.
click and follow Indiaherald WhatsApp channel