അരാംകോ എണ്ണശുദ്ധീകരണ ശാലക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് സ്ഥിരീകരിച്ച് സൗദി. ഇത് തെളിയിക്കുന്ന തെളിവുകള്‍ സൗദി പുറത്തുവിട്ടു. അരാംകോ ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകളുടെ അവശിഷ്ടങ്ങള്‍ സൗദി പ്രദര്‍ശിപ്പിച്ചു. പ്രതിരോധ വകുപ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തെളിവുകള്‍ പുറത്തുവിട്ടത്. ആക്രമണത്തിനുപയോഗിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങളില്‍ നിന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്ന് സംശയാതീതമായി വ്യക്തമാകുന്നുവെന്നാണ് സൗദി പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെടുന്നത്.
click and follow Indiaherald WhatsApp channel