എറണാകുളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴക്ക് സാധ്യത. കോതമംഗലം താലൂക്കിലും, പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിലും ഉച്ചഭാഷിണിയിലൂടെ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കാന്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.
മുന്‍കരുതലായി താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ക്യാമ്പുകളിലേക്ക് മാറാമെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. അടുത്ത രണ്ട് ദിവസം ജില്ലയില്‍ ഖനനം നിരോധിച്ചു. നിലവില്‍ എറണാകുളം ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണിയില്ല. എന്നിരുന്നാലും മുൻകരുതലുകൾ വേണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.പുഴ സാധാരണ ജലനിരപ്പ് കൈവരിച്ചു കഴിഞ്ഞു. ഡാമുകളിലെ ജലനിരപ്പിലും ആശങ്കപെടേണ്ട സാഹചര്യമില്ല
click and follow Indiaherald WhatsApp channel