ബിജെപിയുമായി വീണ്ടും സഖ്യത്തിനില്ലായെന്ന് സഞ്ജയ് റാവത്ത്! മഹാവികാസ് അഖാഡിയാണ് മഹാരാഷ്ട്രയുടെ രാഷട്രീയ ഭാവിയെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. പാർട്ടി മുഖപത്രമായ സാമ്നയിലാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശിവസേനയും ബിജെപിയും വീണ്ടും സഖ്യത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ തള്ളി ശിവസേന എം പി സഞ്ജയ് റാവത്ത്. ബിജെപിയെ ഉപേക്ഷിക്കാൻ ശിവസേന തീരുമാനിച്ചെങ്കിലും ഒരിക്കലും ഹിന്ദുത്വ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും താക്കറെ വ്യക്തമാക്കി. ബിജെപിക്കൊപ്പം സഖ്യം ചേർന്നതിലൂടെ 25 വർഷം പാഴാക്കിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.





   മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവി മഹാവികാസ് അഖാഡിയാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു ഹിന്ദുത്വ രാഷ്ട്രീയം ഉപേക്ഷിച്ചെന്നു പറഞ്ഞ് തൻറെ പാർട്ടി വലിയ വിമർശനമാണ് നേരിടുന്നതന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ശിവസേന ഉപേക്ഷിച്ചത് ബിജെപി ബന്ധം മാത്രമാണെന്നും ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയം അവസരവാദം മാത്രമായതു കൊണ്ടാണ് അവരുമായുള്ള സഖ്യം ഉപേക്ഷിച്ചതെന്നും രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയല്ല മുന്നണി വിട്ടതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 2019 നിയമസഭാ തെരഞ്ഞെപ്പ് സമയത്താണ് ശിവസേന ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ചത്. 





  മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കാമാണ് സഖ്യം പിരിയാനുള്ള പ്രധാന കാരണം. അതിനു പിന്നാലെയാണ് എൻസിപിയുമായി ശിവസേന സഖ്യമുണ്ടാക്കിയത്. ശിവസേന ബിജെപിയൊടൊപ്പം ചേർന്ന് 25 വർഷത്തോളം നഷ്ടപ്പെടുത്തിയെന്നാണ് തൻറെ വിശ്വാസമെന്നാണ് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ഞായറാഴ്ച ഒരു പാർട്ടി വേദിയിൽ പറഞ്ഞത്. അന്തരിച്ച ശിവസേനാ സ്ഥാപക നേതാവ ബാൽ താക്കറെയുടെ ജന്മവാർഷകത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു പാർട്ടി നേതാക്കളോടും അംഗങ്ങളോടുമായി ഉദ്ധവ് താക്കറെയുടെ പ്രതികരണം. 




  മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവി മഹാവികാസ് അഖാഡിയാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. ബിജെപിയെ ഉപേക്ഷിക്കാൻ ശിവസേന തീരുമാനിച്ചെങ്കിലും ഒരിക്കലും ഹിന്ദുത്വ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും താക്കറെ വ്യക്തമാക്കി. ബിജെപിക്കൊപ്പം സഖ്യം ചേർന്നതിലൂടെ 25 വർഷം പാഴാക്കിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ശിവസേന ബിജെപിയൊടൊപ്പം ചേർന്ന് 25 വർഷത്തോളം നഷ്ടപ്പെടുത്തിയെന്നാണ് തൻറെ വിശ്വാസമെന്നാണ് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ഞായറാഴ്ച ഒരു പാർട്ടി വേദിയിൽ പറഞ്ഞത്. അന്തരിച്ച ശിവസേനാ സ്ഥാപക നേതാവ ബാൽ താക്കറെയുടെ ജന്മവാർഷകത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു പാർട്ടി നേതാക്കളോടും അംഗങ്ങളോടുമായി ഉദ്ധവ് താക്കറെയുടെ പ്രതികരണം.

Find out more: