മുല്ലപ്പെരിയാർ വിഷയം; കേരള ജനതയ്ക്കു പ്രതീക്ഷയാകുമോ തമിഴ്‌നാട് മുഖ്യ മന്ത്രി സ്റ്റാലിൻ! ആകുമ്പോൾ മധ്യകേരളത്തെ ഏറ്റവുമധികം ആശങ്കയിലാക്കുന്ന ഒന്നാണ് മഴക്കാലത്തെ മുല്ലപ്പെരിയാർ അണക്കെട്ട്. പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം ഉന്നയിക്കാൻ തുടങ്ങിയിട്ടും ഏറെ വർഷങ്ങളായി. അതേസമയം, തമിഴ്നാട് സർക്കാരും രാഷ്ട്രീയ പാർട്ടികളും കേരളത്തിന്റെ ആവശ്യത്തോട് കടുത്ത എതിർപ്പാണ് ഉന്നയിക്കുന്നത്. പക്ഷെ തമിഴ്നാട്ടിൽ ഭരണം മാറി ജനപ്രിയനായ എം കെ സ്റ്റാലിൻ മുഖ്യമന്ത്രി ആയതോടെ കേരള ജനതയ്ക്കും വലിയ പ്രതീക്ഷകളാണ് വന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സ്റ്റാലിനുള്ള സൗഹൃദവും മലയാളികൾ ശുഭസൂചനയായി കണ്ടു. ഇതോടെ പുതിയ ഒരു അണക്കെട്ട് സാധ്യമാകുമോ എന്ന ചോദ്യം വീണ്ടും ഉയർന്നു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്നത് തന്നെയാണ് കേരളത്തിന്റെ നിലപാട്.




  2016ലെ ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുൻപ് പുറത്തിറക്കിയ എൽഡിഎഫ് പ്രകടന പത്രികയിലും മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്ന് കേരളം നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തിലും ഉൾപ്പെടുത്തിയിരുന്നു. പിന്നീട്, കേരളത്തിന്റെ നിലപാടിനെ ശക്തമായി എതിർത്ത് തമിഴ്നാട് രംഗത്തുവരികയും ചെയ്യുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിലെ അണക്കെട്ടിനെ കുറിച്ചുള്ള ഭാഗം സുപ്രീം കോടതി ഉത്തരവിനെ അവഹേളിക്കുന്നതാണ്. അണക്കെട്ട് സുരക്ഷിതമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ല. പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ ഏകപക്ഷീയ നീക്കങ്ങളെ എതിർക്കുമെന്നും തമിഴ്നാട് ജലവിഭവവകുപ്പ് മന്ത്രിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.





  അണക്കെട്ടിന് സുരക്ഷാ പ്രശ്നങ്ങളില്ലെന്നു സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയതാണ്.മുല്ലപെരിയാർ അണക്കെട്ട് സുരക്ഷിതമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാട്. മുല്ലപ്പെരിയാറിന്റെ നിലവിലെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൊണ്ടുപോകുന്നത് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനു കത്തയച്ചിരുന്നു. ഇതിന് മറുപടിയായി അണക്കെട്ട് എല്ലാ അർഥത്തിലും സുരക്ഷിതമാണെന്നും റൂൾ കർവ് അനുസരിച്ചാണു ജലനിരപ്പ് നിയന്ത്രിക്കുന്നതെന്നും സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. അതിന് പുറമെ, മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു ജലം ഒഴുക്കില്ലെന്ന വാഗ്ദാനവും സ്റ്റാലിൻ നൽകുന്നുണ്ട്. 






 കേരളത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും തുടർച്ചയായ ആശയവിനിമയം ഉറപ്പാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും പിണറായി വിജയന്റെ കത്തിനുള്ള മറുപടിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫുമായും വളരെ അടുത്ത ബന്ധമാണെങ്കിലും മുല്ലപ്പെരിയാർ വിഷയത്തിൽ ഇത് ഫലം കാണുമോ എന്നുള്ളത് ശ്രദ്ധേയമാണ്. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ സ്റ്റാലിനെ സ്വീകരിച്ച് ആദരിച്ചെങ്കിലും പുതിയ അണക്കെട്ട് എന്ന ദീർഘകാല ആവശ്യം സ്റ്റാലിനു മുൻപാകെ ഉന്നയിക്കാൻപോലും സംസ്ഥാന സർക്കാരിനു പറ്റുന്നില്ല. അതിന് പുറമെ, സ്റ്റാലിൻ പിണറായി ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നതും ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ ഇരു സംസ്ഥാന മുഖ്യമന്ത്രിമാരും ചെന്നൈയിൽ കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, പിന്നാലെയുണ്ടായ മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിവാദത്തെത്തുടർന്ന് ചർച്ചയ്ക്കുള്ള സാധ്യതകളും മങ്ങുകയായിരുന്നു.

Find out more: