5 മാസം മുൻപത്തെ സഹന ഷെട്ടിയെന്ന മുംബൈ സ്വദേശിനി. വെറും 32 വയസ് മാത്രം പ്രായമുള്ളപ്പോൾ മധ്യവയ്സ്കരുടെതിനേക്കാൾ കൂടുതലായിരുന്നു ജീവിതശൈലീ രോഗങ്ങൾ, അതിൻറെ തീവ്രതയും വളരെ ഉയർന്നത് തന്നെ. തികച്ചും ആരോഗ്യവതിയാണെന്ന ധാരണ തിരുത്തുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അവരിൽ സൃഷ്‌ടിച്ച ഉൾക്കിടലം ചെറുതൊന്നുമല്ല. അതിനാൽ തന്നെ ഏറ്റവും വിലപ്പെട്ട ശരീരത്തെ നല്ല നിലയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ ഉറച്ച മനസും 5 മാസവും മാത്രമേ വേണ്ടിവന്നുള്ളൂ. ഡയറ്റീഷ്യന്റെയോ പേഴ്സണൽ ട്രെയിനറുടെയോ സഹായമില്ലാതെ സ്വയം അമിതവണ്ണമെന്ന പ്രശ്നത്തെ വിജയകരമായി മറികടന്നു. മനസിൻറെ ഉറപ്പ് ഒന്നുകൊണ്ടു മാത്രമാണ് സഹന 40 കിലോഗ്രാം ഭാരം കുറഞ്ഞ കാലയളവിനുള്ളിൽ അലിയിച്ചു കളഞ്ഞത്. സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ ഭാരം കുറച്ച ഈ രീതി പലർക്കും പ്രചോദനമാകും. അമിതഭാരം കുറയ്ക്കാൻ അവർ മനസുറപ്പോടെ പിന്തുടർന്ന രീതികൾ എന്തൊക്കെയെന്ന് നോക്കാം.ഉയർന്ന കൊളസ്ട്രോൾ, വലിയ തോതിൽ പ്രമേഹം എന്നിവ ശരീരത്തെ എന്റെ നിയന്ത്രണത്തിൽ നിന്ന് മാറ്റുന്നതായി അനുഭവപ്പെട്ടു.


 ആ തിരിച്ചറിവ് മാനസികമായി വല്ലാതെ തളർത്തി. പരിശോധനാ ഫലം കണ്ട ശേഷം ഗൗരവകരമായി ഡോക്ടർ പറഞ്ഞ കാര്യവും സ്വാധീനിച്ചു. ഒന്നുകിൽ ഭാരം കുറയ്ക്കണം, അല്ലെങ്കിൽ ഇടയ്ക്കിടെ അസുഖങ്ങൾക്ക് കീഴ്പ്പെട്ടു കൊടുക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ. ആരോഗ്യമുള്ള ശരീരം തിരിച്ചു വേണമെങ്കിൽ ആദ്യം പഞ്ചസാര ഒഴിവാക്കാനാണ് അദ്ദേഹം പറഞ്ഞത്, കൂടെ നോൺ വെജിറ്റെറിയൻ ഭക്ഷണവും. തീരുമാനം മനസിലുറപ്പിച്ചാണ് അന്ന് അവിടെ നിന്നിറങ്ങിയത്.മില്ലെറ്റ് ദോശയും കൂടെ വെളുത്തുള്ളി ചട്ട്ണി അല്ലെങ്കിൽ കറിവേപ്പില ചട്ട്ണി. ഗോതമ്പ് കഴിക്കാത്തതിനാൽ, ബജ്റ ഉപയോഗിച്ച് തയ്യാറാക്കിയ ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിക്കും. അത്താഴം: റാഗിയാണ് അത്താഴത്തിന് പ്രധാനമായി കഴിയ്ക്കുന്നത്. റാഗി ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ രാത്രിയിൽ പതിവാക്കി.



വ്യായാമത്തിനു മുൻപും ശേഷവും ഭക്ഷണം കഴിയ്ക്കുന്ന പതിവില്ല. ചീറ്റ് മീൽ ഇല്ല: ഡയറ്റ് ചെയ്യുന്ന എല്ലാവരും ആഴ്ചയിൽ ഒരു ദിവസം ചീറ്റ് മീൽ എന്ന പേരിൽ ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാറുണ്ട്. എന്നാൽ കഴിഞ്ഞ 5 മാസക്കാലയളവിൽ ഒരു തവണ പോലും രുചിയ്ക്ക് വേണ്ടി ഭക്ഷണക്രമം തെറ്റിച്ചിട്ടില്ല. വിട്ടുവീഴ്ചകളില്ലാതെ ഡയറ്റ്: ഭാരം കുറയ്ക്കേണ്ടത് ആവശ്യമല്ല, അനിവാര്യമായിരുന്നു. ജീവിതത്തെ ദോഷകരമായി ബാധിയ്ക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഭക്ഷണക്രമത്തിൽ രുചിയ്ക്കോ ആഗ്രഹങ്ങൾക്കോ അമിത പ്രാധാന്യം നൽകാതെ ആരോഗ്യം മാത്രം ശ്രദ്ധിച്ചു.ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഭക്ഷണ ക്രമീകരണം കൊണ്ട് മാത്രം സാധ്യമല്ല, അതിനാൽ ദിവസവും നടക്കുന്നത് പതിവാക്കി.



കലോറി കണക്കാക്കിയല്ല ഓരോ ഭക്ഷണ സാധനങ്ങളും കഴിച്ചിരുന്നത്, എന്നാൽ പരമാധി കുറഞ്ഞ കലോറിയുള്ള ആഹാര സാധനങ്ങൾ മാത്രമാണ് ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തിയത്.ബോളിവുഡിലെ ഫിറ്റ് സെലിബ്രിറ്റികളിൽ പലരുടെയും ഒതുങ്ങിയ ശരീരമായിരുന്നു പ്രചോദനം നൽകിയിരുന്നത്. ദിഷ പതാനി, അക്ഷയ് കുമാർ, ജോൺ അബ്രഹാമിൻറെ ഫിറ്റ്നസ് രീതികൾ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വർക്ക് ഔ ട്ട് വീഡിയോകൾ എന്നിവയെല്ലാം കൂടുതൽ മുന്നോട്ട് പോകാൻ സഹായിച്ചു. ഇങ്ങനെ തടി കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങൾ പിന്തുടരുന്നത് ഏറ്റവും മികച്ച കാര്യമാണ്.



എത്ര വലിയ ഭക്ഷണക്രമം പിന്തുടർന്നാലും അതിൻറെ തുടർച്ച നഷ്ടപ്പെടുത്തുന്ന ചില കാര്യങ്ങൾ കടന്നുവരും. അതിൽ പ്രധാനമാണ് മധുരം, പ്രത്യേകിച്ച് പഞ്ചസാര. ഈ സമയത്തിനിടെ ഒരിയ്ക്കൽ പോലും പഞ്ചസാര അല്പം പോലും കഴിച്ചില്ല, അങ്ങനെയാണ് ശ്രദ്ധ തെറ്റാതെ തുടരാനായത്. പഞ്ചസാര, അല്ലെങ്കിൽ ഉപേക്ഷിയ്ക്കേണ്ട ഏത് ആഹാര സാധനവും ഒരിയ്ക്കൽ കഴിച്ചാൽ പിന്നീട് വീണ്ടും അത് തിരഞ്ഞെടുക്കാനായി മനസ് നിങ്ങളെ പ്രചോദിപ്പിയ്ക്കും. അതിനാൽ അത്തരം കാര്യങ്ങളിൽ നിന്ന് പൂർണമായും മാറി നിന്നു.

మరింత సమాచారం తెలుసుకోండి: