ദി റസിസ്റ്റൻസ് ഫ്രണ്ട് ഭീകര സംഘടനയുടെ തലവനാര്? ഇന്ത്യയുടെ പ്രതികാരം ഏതു രീതിയിലൊക്കെ? മലയാളികൾ ഉൾപ്പെടെ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും നിരവധി സഞ്ചാരികളാണ് അവധിക്കാലം ചിലവഴിക്കാൻ ഇവിടേക്ക് എത്തുന്നത്. വെടിയൊച്ചകൾ നിലച്ച കശ്മീരിലേക്ക് ഇത്രയധികം സഞ്ചാരികൾ എത്താൻ തുടങ്ങിയിട്ട് അത്രകാലമൊന്നും ആയിട്ടില്ല. പക്ഷേ വീണ്ടും കശ്മീരിൽ രക്തം വീണു. അതും താഴ്വരയിലേക്കെത്തിയ സഞ്ചാരികളുടേത്.വെടിയൊച്ചകൾ നിലച്ച കശ്മീർ താഴ്വര സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുന്നു. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും താഴ്വാരങ്ങളും നിറഞ്ഞ ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്ന്. കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച ടിആർഎഫ് തീവ്രവാദ പ്രവർത്തനങ്ങൾക്കായി സമൂഹ മാധ്യമങ്ങൾ വഴിയാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്.
ടെലിഗ്രാം, വാട്‌സാപ്പ്, ട്വിറ്റർ, ഫേസ്ബുക്ക്, ടാംടാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇവർക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇതുവഴി തന്നെയാണ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതും. 2020 മുതലാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഈ ഗ്രൂപ്പ് ഏറ്റെടുക്കാൻ തുടങ്ങിയത്. കഴിഞ്ഞവർഷം ഒക്ടോബർ 20ന് ഗന്തർബലിലെ സോനാമാർഗ് ടണൽ ആക്രമണത്തിൻ്റെ ഉത്തരവാദിത്വവും ടിആർഎഫ് ഏറ്റെടുത്തിരുന്നു. സാധാരണക്കാരെയും സുരക്ഷാ സേനയെയും ആക്രമിച്ച പല സംഭവങ്ങളുടെയും പിന്നിൽ ടിആർഎഫ് ആണ്. പഹൽഗാം ആക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തുള്ള ടിആർഎഫിൻറെ പ്രസ്താവനയെന്ന പേരിൽ എക്സിൽ പ്രചരിക്കുന്ന കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെയാണ്, 'തദ്ദേശിയരല്ലാത്ത 85,000 പേർ കശ്മീരിൽ താമസസ്ഥലം സ്വന്തമാക്കി. അവർ സഞ്ചാരികൾ എന്ന വ്യാജേന എത്തുകയും ഭൂമി സ്വന്തമാക്കുകയും ചെയ്യുന്നു.
ഇതിൻറെ ഫലമായി നിയമപരമായി ഭൂമിയുള്ളവരും ഇത്തരക്കാരും തമ്മിൽ സംഘർഷങ്ങളുണ്ടാകുന്നു' എന്ന്.വെറുതെ വിടില്ലെന്ന് മോദി.ഭീകരാക്രമണത്തിന് പിന്നാലെ തന്നെ ഇതിനുപിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. അവരെ വെറുതെ വിടില്ല! അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകും എന്നായിരുന്നു മോദിയുടെ പ്രതികരണം. ടിആർഫ് എന്ന ഭീകര സംഘടനയെയും അതിന് പിന്നിലുള്ളവരോടും ഇന്ത്യ പ്രതികാരം ചെയ്യുമെന്നുപ്പാണ്.ആദ്യം ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കർ ഇ ത്വയ്ബ എന്നിവയിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ടിആർഎഫ് രൂപീകരിച്ചത്. 2023ൽ കേന്ദ്ര സർക്കാർ ടിആർഎഫിനെയും അതിൻ്റെ എല്ലാ ഘടകങ്ങളെയും നിരോധിച്ചിരുന്നു.
1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെ തീവ്രവാദ സംഘടനയായും പ്രഖ്യാപിച്ചു. 2022 വരെയുള്ള കണക്കുകൾ പ്രകാരം ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട 172 തീവ്രവാദികളിൽ 108 പേർ ടിആർഎഫുമായി ബന്ധപ്പെട്ടവരാണ്.അഞ്ച് വർഷത്തിനുള്ളിൽ സുരക്ഷാ സേനയെയും തദ്ദേശിയരല്ലാത്തവരെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടത്തിയ സംഘടനയാണ് ടിആർഎഫ്. 2019 ഒക്ടോബറിൽ സ്ഥാപിതമായ ഈ ഗ്രൂപ്പിൻ്റെ സുപ്രീം കമാൻഡർ ഷെയ്ഖ് സജ്ജാദ് ഗുൽ ആണ്. ചീഫ് ഓപ്പറേഷണൽ കമാൻഡർ ബാസിത് അഹമ്മദ് ദാർ എന്നയാളും. ലഷ്കർ ഇ ത്വയിബയുമായി ബന്ധമുള്ളവരാണിവർ. 1974 ഒക്ടോബർ 10ന് ശ്രീനഗറിൽ ജനിച്ച ഗുല്ലിനെ 2022ൽ സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
Find out more: