മോദിക്ക് പിറന്നാൾ ആശംസകളുമായി രാഹുൽ ഈശ്വർ! ജന്മദിന (Modi Birthday) ആശംസയിലാണ് രാഹുൽ ഈശ്വറിൻറെ (Rahul Easwar) പരാമർശം. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ദൈവവും ഭാരത മാതാവും മോദിയെ അനുഗ്രഹിക്കട്ടെയെന്നും രാഹുലിൻറെ ആശംസയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി എന്ന് വിശേഷിപ്പിച്ച് രാഹുൽ ഈശ്വർ. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ദൈവവും ഭാരത മാതാവും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ." എന്നാണ് ഫേസ്ബുക്കിലെ കുറിപ്പ്. മോദിയുടെയും മഹാത്മാ ഗാന്ധിയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിൻറെ പോസ്റ്റ്. "ഭാരതത്തിൻറെ രണ്ടാമത്തെ മഹാത്മാഗാന്ധി ആയ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് (72) ജന്മദിനാശംസകൾ.



     രണ്ടാമത്തെ മഹാത്മ എന്ന ഹാഷ്ടാഗോടെയാണ് സോഷ്യൽ മീഡിയയിൽ രാഹുൽ ഈശ്വർ ആശംസ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലും ഇതേ ഹാഷ്ടാഗിൽ രാഹുൽ ഈശ്വർ ആശംസ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ ചിത്രം തന്നെയാണ് രാഹുൽ ട്വിറ്ററിലും പങ്കുവെച്ചിരിക്കുന്നത്. ജന്മദിനത്തിൽ മധ്യപ്രദേശിലാണ് നരേന്ദ്ര മോദിയുള്ളത്. ഇവിടെ വിവിധ പരിപാടികളിൽ മോദി പങ്കെടുക്കുന്നുണ്ട്. നമീബിയയിൽ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടിരുന്നു. പിറന്നാൾ ദിനം മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി തുടങ്ങും.




   ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) എഴുപത്തി രണ്ടാം ജന്മദിനം. പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. പിറന്നാൾ ദിനം മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്നത്. പിറന്നാൾ ദിനത്തിൽ മോദി മധ്യപ്രദേശിലാണ്. മധ്യപ്രദേശിലെ വിവിധ പരിപാടികളിൽ മോദി പങ്കെടുക്കും. നിമീബിയയിൽ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. 




രാവിലെ 11 മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദർശനം ഉദ്ഘാടനം ചെയ്യും. ഹൈദരാബാദിൽ അമിത് ഷാ (Amit Shah) ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യും. പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി തുടങ്ങും. തമിഴ്നാട്ടിലും മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് വൻ പരിപാടികളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇന്ന് തമിഴ്നാട്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിിരം നൽകാനാണ് തമിഴ്നാട് ബിജെപി ഘടത്തിന്റെ പദ്ധതി.


Find out more: