ഓസിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം അച്ഛൻ കൃഷ്ണ കുമാറിനെ; അന്ന് സംഭവിച്ചതിനെക്കുറിച്ച് അശ്വിനും മീനമ്മയും മനസ്സ് തുറക്കുന്നു! മകളോടൊപ്പം എല്ലാത്തിനും കൂട്ടായി മുന്നിൽ തന്നെ കൃഷ്ണകുമാർ ഉണ്ടായിരുന്നു. കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോവുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മകളോടൊപ്പം പോലീസ് സ്‌റ്റേഷനിലും, മാധ്യമങ്ങളെ കാണാനുമെല്ലാം അദ്ദേഹം മുന്നിലുണ്ടായിരുന്നു ഒരച്ഛൻ എങ്ങനെയായിരിക്കണമെന്ന് ജീവിച്ച് കാണിക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണകുമാറും കുടുംബവും അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതും, പിന്നീട് നടന്ന സംഭവങ്ങളുമെല്ലാം സോഷ്യൽമീഡിയയിലും ചർച്ചയായിരുന്നു. പ്രശ്‌നങ്ങളെല്ലാം ഒന്ന് ഒതുങ്ങി വരുന്നതിനിടയിലായിരുന്നു കൃഷ്ണകുമാറിന്റെ പിറന്നാളും വന്നത്. ഭാര്യയും മക്കളുമെല്ലാം അദ്ദേഹത്തിന് ആശംസ അറിയിച്ചിരുന്നു.




പ്രിയപ്പെട്ടവരെയെല്ലാം വിളിച്ച് ചെറിയ രീതിയിലൊരു ആഘോഷം നടത്തുകയായിരുന്നു അഹാന. അവസാനനിമിഷമാണ് എല്ലാം പ്ലാൻ ചെയതത്. അതുകൊണ്ട് മാത്രമാണെന്ന് തോന്നുന്നു ഇത് നടത്താനായതെന്നും അഹാന പറഞ്ഞിരുന്നു. വീട്ടിലുള്ളവരും അതിഥികളുമെല്ലാം കൃഷ്ണകുമാറിനെക്കുറിച്ച് വാചാലരായിരുന്നു. ദിയയും അച്ഛനും തമ്മിലുള്ള ആത്മബന്ധവും വീഡിയോയിൽ പ്രകടമായിരുന്നു.  അച്ഛനെ ഒരുപാടിഷ്ടമുള്ള മോളാണ് ദിയ എന്നായിരുന്നു മീനമ്മയും പറഞ്ഞത്. അഞ്ചാം മാസത്തിലെ പൂജയ്ക്ക് മടിസാർ സാരി ഇടാൻ പറഞ്ഞപ്പോൾ അയ്യോ ആന്റി ഞാൻ അത് ഇടില്ലെന്നായിരുന്നു പറഞ്ഞത്.





അവരുടെയൊരു ആഗ്രഹമല്ലേ മോളേ, ഒന്ന് സാധിച്ച് കൊടുക്ക് എന്ന് അച്ഛൻ പറഞ്ഞതും ആന്റി വാ നമുക്ക് സാരി മേടിക്കാൻ പോവാം എന്ന് പറഞ്ഞ ആളാണ്. എന്തെങ്കിലും കാര്യം പറയണമെങ്കിൽ അച്ഛനോട് പറഞ്ഞാൽ മതിയെന്ന് അപ്പോൾ മനസിലായി എന്നായിരുന്നു മീനമ്മ പറഞ്ഞത്.എനിക്ക് അച്ഛനെക്കുറിച്ച് പ്രത്യേകമായൊന്നും പറയാനില്ല. പറയാനുള്ളതെല്ലാം എല്ലാവരും കാണുകയും കേൾക്കുകയും ചെയ്തതാണ്. ഇനിയും അത് റീപീറ്റ് ചെയ്യുന്നില്ലെന്നായിരുന്നു ദിയ പറഞ്ഞത്. ഓസിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാണെന്ന് ചോദിച്ചാൽ അത് കിച്ചു ആണെന്നായിരുന്നു സിന്ധു കൃഷ്ണയുടെ അമ്മ പറഞ്ഞത്. അശ്വിനും അത് പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. 



ഞാനൊരു കാര്യം നൂറ് വട്ടം പറഞ്ഞാൽ പോലും ഇവൾ കേൾക്കൂല, ആ മനുഷ്യന്റെ ഒരു കോൾ വരുമ്പോൾ പപ്പെറ്റിനെ പോലെ എല്ലാം ചെയ്യും എന്ന് അശ്വിൻ പറയാറുണ്ടെന്നായിരുന്നു ദിയയുടെ കമന്റ്.അച്ഛനെപ്പോലെയാണ് ദിയ എന്ന് പറയാറുണ്ടെങ്കിലും കാഴ്ചയിൽ ഇഷാനിയുമായാണ് കൂടുതൽ സാമ്യം. പുരികം ചുളിക്കുന്നത് വരെ ഒരുപോലെയാണ്. എന്നാൽ അച്ഛന്റെ ചിരിയും സംസാരവും അതുപോലെ കിട്ടിയത് ദിയയ്ക്കാണെന്നും സഹോദരങ്ങളും, അശ്വിനുമെല്ലാം പറയാറുണ്ട്.

Find out more: