വിവാഹ മോചനത്തിന് മുൻപുള്ള അച്ഛന്റെയും അമ്മയുടെയും ഫോട്ടോ കണ്ട് വികാരഭരിതയായി നടി ശ്രുതി! അച്ഛന്റെയും അമ്മയുടെയും സ്‌നേഹം ശ്രുതിയ്ക്കും അക്ഷരയ്ക്കും ലഭിയ്ക്കുന്നുണ്ട് എങ്കിലും, അവർ രണ്ട് പേരും ഒരുമിച്ചല്ല എന്നത് ഏറ്റവും വലിയ വേദന തന്നെയാണ്. അതേ സമയം, ടോക്‌സിക് റിലേഷൻഷിപ്പിനെക്കാൾ നല്ലത് വിവാഹ മോചനം തന്നെയാണ് എന്ന് ശ്രുതി ഹാസൻ പറഞ്ഞിട്ടുണ്ട്. മക്കളെ സംബന്ധിച്ച് അത് വേദനയുണ്ടാക്കുന്ന കാര്യങ്ങളാണെങ്കിലും പാരന്റ്‌സിനെ സംബന്ധിച്ച് അതായിരുന്നു ശരിയായ തീരുമാനം എന്നാണ് ശ്രുതി ഹാസൻ മുൻപ് പറഞ്ഞിട്ടുള്ളത്. വേർപിരിയൽ എത്രത്തോളം ഇമോഷണലുണ്ടാക്കുന്ന കാര്യമാണ് എന്നത് അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ എന്ന് പറയും. എന്നാൽ വേർപിരിയുന്നവരെക്കാൾ അത് ബാധിക്കുന്നത്, ആ ബന്ധത്തിൽ പിറക്കുന്ന മക്കളെയായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.





ആ അവസ്ഥയിലൂടെ കടന്നുവന്ന താരപുത്രിമാരിൽ ഒരാളാണ് ശ്രുതി ഹാസൻ. വാണി ഗണപതിയായിരുന്നു കമൽ ഹാസന്റെ ആദ്യത്തെ ഭാര്യ. അതിന് ശേഷമാണ് നടി സരികയും കമൽ ഹാസനും പ്രണയത്തിലാവുന്നത്. സരികയെ വിവാഹം ചെയ്യുന്നതിന് വേണ്ടി കമൽ വാണിയെ ഡിവോഴ്‌സ് ചെയ്തു. അതിന് ശേഷം 1988 ൽ സരികയെ വിവാഹം ചെയ്തു. ആ ബന്ധത്തിലാണ് ശ്രുതി ഹാസനും അക്ഷര ഹാസനും പിറന്നത്. എന്നാൽ 2004 ൽ കമലും സരികയും വേർപിരിഞ്ഞു. അതിന് ശേഷം പതിനാല് വർഷത്തോളം നടി ഗൗതമിക്കൊപ്പം ലിവിങ് ടുഗെതർ റിലേഷനിലായിരുന്നു കമൽ. പിന്നീടൊരു ഘട്ടത്തിൽ ആ ബന്ധവും അവസാനിപ്പിക്കുകയായിരുന്നു. ഫോട്ടോ കണ്ട ശ്രുതി സിന്ധുജയുടെ കമന്റിൽ എത്തി. 'ഈ ഫോട്ടോ ഷെയർ ചെയ്തതിന് ഒരുപാട് നന്ദി' എന്നാണ് ശ്രുതി പറഞ്ഞത്.





ആ പോസ്റ്റ് ശ്രുതി ഒരു ദിവസം തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായും വച്ചു. തന്റെ അച്ഛന് കമൽ ഹാസനോട് കടുത്ത ആരാധനയായിരുന്നു എന്ന് പോസ്റ്റ് പങ്കുവച്ച സിന്ധുജ പറയുന്നുണ്ട്. കമൽ ഹാസന്റെ നാടായ പരമകുടിയിൽ വച്ചെടുത്ത ഫോട്ടോയാണിത്.സിന്ധുജ സെന്തിൽ എന്ന ആരാധിക കമൽ ഹാസനും ഭാര്യ സരികയും ഒരുമിച്ചുണ്ടായിരുന്നപ്പോൾ എടുത്ത ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്യുകയായിരുന്നു. അവർക്കൊപ്പം കുഞ്ഞു ശ്രുതി ഹാസനും ഉണ്ട്. 'അച്ഛന്റെ കാബിനറ്റിൽ നിന്നും കിട്ടിയതാണ്, കണ്ടിട്ട് ഒറിജിനൽ ആണെന്ന് തോന്നുന്നു' എന്ന് പറഞ്ഞാണ് ചിത്രം പങ്കുവച്ചത്. കമൽ ഹാസനെയും ശ്രുതി ഹാസനെയും അക്ഷര ഹാസനെയും ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Find out more: