എംഎൽഎമാരെ 'വാങ്ങാനെത്തിയവർ' പിടിയിൽ; ഒരാൾക്ക് 25 കോടിയും സ്ഥാനമാനങ്ങളും! കർണാടകയിലെയും ഗോവയിലേയും രാജസ്ഥാനിലെയും എംഎൽഎമാരെ സംരക്ഷിക്കാനുള്ള കോൺഗ്രസിന്റെ റിസോർട്ട് രാഷ്ട്രീയവും നമ്മൾ കണ്ടതാണ്. ഇതിന് പിന്നാലെയാണ് എംഎൽഎയെ 'വാങ്ങാൻ' ഇറങ്ങിയവർ കുടുങ്ങിയ വാർത്ത പുറത്ത് വരുന്നത്. തെലങ്കാനയിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ എംഎൽഎമാരെ മറുകണ്ടം ചാടിക്കാനെത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ ചരിത്രത്തിൽ എംഎൽഎമാരെ വിലക്ക് വാങ്ങുന്നത് ഒറ്റപ്പെട്ട സംഭവമല്ല. എംഎൽഎമാരായ രെഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹർഷവർധൻ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരെയാണ് ഇവർ സമീപിച്ചത്. 




25 കോടി രൂപയും സ്ഥാനമാനങ്ങളുമാണ് ഓഫർ ചെയ്തത്. ഇതനുസരിച്ച് കച്ചവടം ഉറപ്പിക്കാൻ മൂന്ന് പേരും എത്തിയപ്പോൾ എംഎൽഎമാർ പോലീസിനെ അറിയിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുനുഗോഡ് മണ്ഡലത്തിലെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം നടന്നത്. സൈദരാബാദ് കമ്മിഷണർ സ്റ്റീഫൻ രവീന്ദ്ര നേരിട്ടെത്തിയാണ് മൂന്നു പേരെയും പിടികൂടിയത്. നാല് എംഎൽഎമാരെയും ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവുവിന്റെ വസതിയായ പ്രഗതിഭവനിലേക്ക് മാറ്റി. ഹൈദരാബാദ് നഗരത്തിനു പുറത്തുള്ള മൊയ്നാബാദ് അസീസി നഗറിലെ ഫാം ഹൗസിൽ നിന്ന് 15 കോടി രൂപ അടങ്ങിയ ബാഗുകൾ അടക്കമാണ് മൂന്ന് പേർ പിടിയിലായിരിക്കുന്നത്. 




ഡെക്കാൻ പ്രൈഡ് ഹോട്ടൽ ഗ്രൂപ്പ് ഉടമയും കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡിയുടെ അനുയായിയുമായ നന്ദകുമാർ, ഡൽഹി ഫരീദാബാദ് സ്വദേശിയായ പുരോഹിതൻ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, തിരുപ്പതി സ്വദേശി ദർശകൻ ഡി സിംഹയാജി എന്നവരെയാമ് ഹൈദരാബാദ് പോലീസ് പിടികൂടിയിരിക്കുന്നത്. 25 കോടി രൂപയും സ്ഥാനമാനങ്ങളുമാണ് ഓഫർ ചെയ്തത്. ഇതനുസരിച്ച് കച്ചവടം ഉറപ്പിക്കാൻ മൂന്ന് പേരും എത്തിയപ്പോൾ എംഎൽഎമാർ പോലീസിനെ അറിയിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുനുഗോഡ് മണ്ഡലത്തിലെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം നടന്നത്. സൈദരാബാദ് കമ്മിഷണർ സ്റ്റീഫൻ രവീന്ദ്ര നേരിട്ടെത്തിയാണ് മൂന്നു പേരെയും പിടികൂടിയത്.




 നാല് എംഎൽഎമാരെയും ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവുവിന്റെ വസതിയായ പ്രഗതിഭവനിലേക്ക് മാറ്റി. ഹൈദരാബാദ് നഗരത്തിനു പുറത്തുള്ള മൊയ്നാബാദ് അസീസി നഗറിലെ ഫാം ഹൗസിൽ നിന്ന് 15 കോടി രൂപ അടങ്ങിയ ബാഗുകൾ അടക്കമാണ് മൂന്ന് പേർ പിടിയിലായിരിക്കുന്നത്. ഡെക്കാൻ പ്രൈഡ് ഹോട്ടൽ ഗ്രൂപ്പ് ഉടമയും കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡിയുടെ അനുയായിയുമായ നന്ദകുമാർ, ഡൽഹി ഫരീദാബാദ് സ്വദേശിയായ പുരോഹിതൻ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, തിരുപ്പതി സ്വദേശി ദർശകൻ ഡി സിംഹയാജി എന്നവരെയാമ് ഹൈദരാബാദ് പോലീസ് പിടികൂടിയിരിക്കുന്നത്. 25 കോടി രൂപയും സ്ഥാനമാനങ്ങളുമാണ് ഓഫർ ചെയ്തത്.

Find out more: