ആറ്റുകാൽ പൊങ്കാല; കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകകളിങ്ങനെ! കിഴക്കേകോട്ടയിൽ നിന്ന് 20 ബസുകൾ ചെയിൻ സർവീസായി ക്ഷേത്രത്തെ ബന്ധിച്ചുകൊണ്ട് സർവീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 4,000 സ്ത്രീകളെ ആറ്റുകാൽ ക്ഷേത്രത്തിൽ എത്തിക്കും. ഇവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും.ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി അധിക സർവീസുകളും ബജറ്റ് ടൂറിസവും ഒരുക്കും.കോർപറേഷൻ പരിധിയിലെ ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും പരിശോധിക്കാൻ പ്രത്യേക സ്ക്വാഡിന് രൂപം നൽകി. സർക്കാർ ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ പരിശോധിച്ച് സ്‌പോർട്ട് ഫൈൻ ഈടാക്കുകയും ചട്ടലംഘനത്തിന് നോട്ടീസ് നൽകുകയും ചെയ്തു.
ജില്ലാ ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപകമായി പരിശോധനകൾ കർശനമാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാലയ്ക്ക് വർഷം തോറും ഭക്തജനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ അലസമായ കാഴ്ചപ്പാട് പാടില്ലെന്നും ആളുകളെ തടഞ്ഞുനിർത്തിയല്ല, സ്വാഗതം ചെയ്തുവേണം ഉത്സവം ഭംഗിയാക്കേണ്ടതെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി. ജില്ലാ ശുചിത്വമിഷൻ ടീം, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ഹരിതചട്ടം കർശനമാക്കി.
ഇതിന്റെ ഭാഗമായി ക്ഷേത്ര വളപ്പിലെ താത്കാലിക സ്റ്റാളുകളിലും ഉത്സവ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കോർപറേഷനും സംയുക്തമായി പരിശോധന നടത്തി. പരിശോധനയിൽ 25 കിലോയോളം പ്ലാസ്റ്റിക്, നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്തു.തിരുവനന്തപുരം റവന്യൂ ജില്ലയുടെ ഇതര യൂണിറ്റുകളിൽ നിന്നും കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട യൂണിറ്റുകളിൽ നിന്നും മാർച്ച് 12ന് ശേഷം ആരംഭിച്ച് 13 വരെയോ തീർഥാടകരുടെ തിരക്ക് തീരുന്നതുവരെയോ തിരുവനന്തപുരത്തേക്ക് അധിക സർവീസുകൾ നടത്തും.കെഎസ്ആർടിസിയുടെ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവൻ, വെള്ളനാട്, പേരൂർക്കട എന്നീ യൂണിറ്റുകളിൽ നിന്നും മാർച്ച് 14വരെ തീർഥാടകരുടെ തിരക്കനുസരിച്ച് 'ആറ്റുകാൽ ക്ഷേത്രം സ്‌പെഷ്യൽ സർവീസ്' ബോർഡ് വെച്ച് കൂടുതൽ സർവീസുകൾ നടത്തും. മാർച്ച് 5 മുതൽ ഈ യൂണിറ്റുകളിൽ നിന്നുള്ള സർവീസ് ആരംഭിച്ചു.
ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ഹരിതചട്ടം കർശനമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്ര വളപ്പിലെ താത്കാലിക സ്റ്റാളുകളിലും ഉത്സവ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കോർപറേഷനും സംയുക്തമായി പരിശോധന നടത്തി. പരിശോധനയിൽ 25 കിലോയോളം പ്ലാസ്റ്റിക്, നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്തു.തിരുവനന്തപുരം റവന്യൂ ജില്ലയുടെ ഇതര യൂണിറ്റുകളിൽ നിന്നും കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട യൂണിറ്റുകളിൽ നിന്നും മാർച്ച് 12ന് ശേഷം ആരംഭിച്ച് 13 വരെയോ തീർഥാടകരുടെ തിരക്ക് തീരുന്നതുവരെയോ തിരുവനന്തപുരത്തേക്ക് അധിക സർവീസുകൾ നടത്തും.കെഎസ്ആർടിസിയുടെ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവൻ, വെള്ളനാട്, പേരൂർക്കട എന്നീ യൂണിറ്റുകളിൽ നിന്നും മാർച്ച് 14വരെ തീർഥാടകരുടെ തിരക്കനുസരിച്ച് 'ആറ്റുകാൽ ക്ഷേത്രം സ്‌പെഷ്യൽ സർവീസ്' ബോർഡ് വെച്ച് കൂടുതൽ സർവീസുകൾ നടത്തും.
Find out more: