എന്റെ അറിവോടുകൂടി അല്ല; തൻറെ പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി ഗൗരി കൃഷ്ണ! നടി ഗൗരി കൃഷ്ണയുടെ പേരിൽ വ്യാജ ടെലഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം. മുന്നറിയിപ്പുമായി നടി തന്റെ സോഷ്യൽ മീഡിയിയൽ എത്തി. ഇത് തന്റെ അറിവോടെയല്ല, ആരും ചെന്ന് ചാടരുത് എന്ന് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവച്ച വീഡിയോയിലൂടെ ഗൗരി പറഞ്ഞു. സെലിബ്രിറ്റികളുടെ പേരിൽ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ ആ അക്കൗണ്ടിലൂടെ തട്ടിപ്പ് നടത്തിയാൽ തീർച്ചയായും താരങ്ങൾ പ്രതികരിക്കും. ഇത് എന്തോ ചതിയാണ്, എന്റെ അറിവോടെയല്ല എന്ന തംപ്‌നെയിലോടുകൂടെയാണ് വീഡിയോ നടി യൂട്യൂബിൽ പങ്കുവച്ചിരിയ്ക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ വന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാൻ ഇടുന്ന വീഡിയോയ്ക്ക് താഴെ എല്ലാം ഒരു ടെലഗ്രാം ലിങ്ക് വരുന്നുണ്ട്.





ഗൗരികൃഷ്ണ ഒഫിഷ്യൽ ടെലഗ്രാം പേജ് എന്ന് പറഞ്ഞുകൊണ്ടാണ് ലിങ്ക്. ഡി സ്റ്റാർ എന്ന കമ്പനിയുമായി പാർട്ണർഷിപ്പിൽ കൊണ്ടു പോകുന്ന ചാനലാണ് എന്റെ യൂട്യൂബ് ചാനൽ. ഇക്കാര്യം അവരോട് ഞാൻ വിളിച്ച് ചോദിച്ചപ്പോൾ അവർക്കും ഇതിനെ പറ്റി അറിവില്ല. അവർ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗിവ് എവേയുടെ ഭാഗമായി ലാപ് ടോപ് കൊടുക്കുന്നുണ്ട് എന്നൊക്കെയാണ് അതിൽ പറയുന്നത്. സത്യസന്ധമായി പറയുകയാണ് എന്നുണ്ടെങ്കിൽ, അത് ഞാൻ അല്ല, ഞാനേ അല്ല. എന്റെ അറിവിലുള്ള കാര്യവും അല്ല. അത് ഒരു തട്ടിപ്പ് ആണ്. വ്യാജ അക്കൗണ്ട് ആണത്.ദയവ് ചെയ്ത് ആരും ആ ലിങ്ക് ഓപൺ ചെയ്യുകയോ അതിൽ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളിലേക്ക് പോകുകയോ ചെയ്യരുത്. 





പൂർണമായും അത് വ്യാജമാണ്. രണ്ട് മൂന്ന് പേരോട് അവർ പണം ആവശ്യപ്പെട്ടു എന്ന് പറയപ്പെടുന്നുണ്ട്. അതൊന്നും ചെയ്യരുത്. ഇത് നിങ്ങളെ അറിയിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. അത് ഞാൻ ചെയ്യുന്നു. ചതിക്കുഴിയിൽ പോയി പെടാതിരിക്കുക- ഗൗരി കൃഷ്ണ പറഞ്ഞു. ഇത് എന്തോ ചതിയാണ്, എന്റെ അറിവോടെയല്ല എന്ന തംപ്‌നെയിലോടുകൂടെയാണ് വീഡിയോ നടി യൂട്യൂബിൽ പങ്കുവച്ചിരിയ്ക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ വന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാൻ ഇടുന്ന വീഡിയോയ്ക്ക് താഴെ എല്ലാം ഒരു ടെലഗ്രാം ലിങ്ക് വരുന്നുണ്ട്. ഗൗരികൃഷ്ണ ഒഫിഷ്യൽ ടെലഗ്രാം പേജ് എന്ന് പറഞ്ഞുകൊണ്ടാണ് ലിങ്ക്.

Find out more: