എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത് ആർഎസ്എസ് പ്രവർത്തകർ; സംഭവം വെള്ളായണി ക്ഷേത്ര ഉത്സവത്തിൽ! സംഭവത്തിൽ 17 പേർക്കെതിരെ കേസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളായണി ക്ഷേത്രോത്സവത്തിന്റെ ഒന്നാം ദിവസമായിരുന്നു ഇന്നലെ. കമ്മിറ്റി ഓഫീസിനു സമീപം ഡ്യൂട്ടി നോക്കുന്നതിനുള്ള സൗകര്യമില്ലാതിരുന്നതിനാൽ നേമം പോലീസ് ഈ ഭാഗത്ത് പ്രത്യേക വിശ്രമ കേന്ദ്രം നിർമ്മിക്കുകയായിരുന്നു. വെള്ളായണി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പോലീസ് താത്കാലികമായി നിർമിച്ച എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തു.പൊലീസ് കെട്ടിയ ടെന്റ് പൊളിച്ച് നീക്കുന്നത് ശരിയായ നടപടി അല്ലെന്നും ഇതിൽ നിന്നും പിന്തിരിയണമെന്നും സി ഐ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടെങ്കിലും അവർ ഇതിന് വഴങ്ങിയില്ല.
ഇതിനിടെ ചിലർ പോലീസിനെതിരേ ആക്രോശവുമായി എത്തി. ഇതിനിടെ ചില ആർഎസ്എസ് പ്രവർത്തകർ പോലീസ് നിർമിച്ച വിശ്രമകേന്ദ്രം പൂർണമായും പൊളിച്ചു നീക്കുകയായിരുന്നു. താൽക്കാലികമായി ടെന്റ് കെട്ടി പൂർത്തിയാക്കിയതോടെ ആർഎസ്എസ് പ്രവർത്തകർ ടെന്റ് പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. പോലീസിനു വേണ്ടി പ്രത്യേക വിശ്രമകേന്ദ്രം കെട്ടാൻ സാധിക്കുകയില്ല എന്നും ഉടൻ പൊളിച്ചു മാറ്റണമെന്നുമായിരുന്നു ആവശ്യം. ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുന്നതിന് ഏതാണ്ട് ഒരാഴ്ച മുമ്പും ഇവിടെ സംഘർഷ സാധ്യത ഉണ്ടായിരുന്നു. ക്ഷേത്ര പരിസരത്ത് കാവിക്കൊടി കെട്ടിയതുമായി ബന്ധപ്പെട്ടാണ് അന്ന് പ്രശ്‌നം ഉടലെടുത്തത്. കൊടി കെട്ടാൻ പാടില്ല എന്ന കളക്ടറുടെ ഉത്തരവ് നിലനിൽക്കേ ബിജെപി - ആർഎസ്എസ് പ്രവർത്തകർ കാവിക്കൊടി കെട്ടിയതിനെ ഭക്തർ ചോദ്യം ചെയ്തിരുന്നു.
അന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാവിക്കൊടികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും ഇത് നീക്കം ചെയ്യപ്പെട്ടിട്ടില്ല.പ്രകോപനപരമായ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിലും താൽക്കാലിക വിശ്രമകേന്ദ്രം പൊളിച്ചു നീക്കുന്നതുവരെ അവർ സംയമനം പാലിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് ഫോർട്ട് എ.സി എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിരുന്നു. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തതിന നേമം പോലീസ് കേസെടുത്തു.
Find out more: