ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകൾ ക്യാപ്റ്റൻ പദവി സ്വന്തമാക്കുന്നതിനും ലക്ഷ്വറി പോയിന്റിനും ഒക്കെ വേണ്ടിയാണെങ്കിലും നാടകീയ നിമിഷങ്ങൾക്കാണ് കഴിഞ്ഞ രണ്ട് എപ്പിസോഡുകൾ സാക്ഷ്യം വഹിക്കുന്നത് . മറച്ചു വെച്ച പല സത്യങ്ങളും പുറത്തു വരുന്നത് ഇത്തരം ടാസ്ക്കുകളിലൂടെയാണ്. കഴിഞ്ഞ എപ്പിസോഡിലും ഇത്തരമൊരു സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. സുജോയുടെ പ്രണയ നാടകം യാഥാർഥ്യമാണോ എന്നും  ഇതിലൂടെ കഥയിൽ മറ്റൊരു ട്വിസ്റ്റും സംഭവിച്ചിരിക്കുകയാണ്.

 

 

 

 

    സുജോയുടെ കസിനായ പവൻ ജിനോയിലൂടെയാണ് ഇവരുടെ പ്രണയത്തിലേക്ക് പുതിയ കഥാപാത്രം എത്തുന്നത്. പതിനാറ് പേരെ എട്ട് പേര്‍ വീതമുള്ള രണ്ട് ടീമായി തിരിച്ചുള്ള ‘കോള്‍ സെന്റര്‍’ ഗെയിമിന്റെ നിയമപ്രകാരം കഴിഞ്ഞ എപ്പിസോഡിൽ എ ടീമിലുള്ളവര്‍ ഉപഭോക്താക്കളും ബി ടീമിലുള്ളവര്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളുമാണ്. എ ടീം തെരഞ്ഞെടുത്തയയ്ക്കുന്ന  മത്സരാര്‍ഥികള്‍ക്ക്  എതിര്‍ടീമിലുള്ള ഒരു മത്സരാർത്ഥിയെ ഫോണിൽ വിളിച്ച് സംസാരിക്കാം.

 

 

 

     കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളെക്കൊണ്ട് കോള്‍ മുഴുമിപ്പിക്കും മുന്‍പ് ഫോണ്‍ കട്ട് ചെയ്യിച്ചാല്‍ എതിർ കക്ഷിക്ക് ഒരു പോയിന്റ് ലഭിക്കും. എക്‌സിക്യൂട്ടീവ് കാൾ കട്ട് ചെയ്തില്ല എങ്കിൽ എക്‌സിക്യൂട്ടീവിന് ഒരു പോയിന്റും ലഭിക്കും. ഇതാണ് ടാസ്ക്ക്. ആദ്യം ഡോ. രജിത്ത് കുമാറും രേഷ്മയും ഏറ്റുമുട്ടിയപ്പോൾ രേശ്മ കാൾ കട്ട് ചെയ്തില്ലെങ്കിലും എ ടീൻമിന് ഒരു പോയിന്റ് ലഭിച്ചു. ഇന്നലത്തെ എപ്പിസോഡിൽ ഏറ്റുമുട്ടാൻ എത്തിയത് അലക്സന്ദ്രയും പവനുമായിരുന്നു. പവൻ എക്‌സിക്യൂട്ടീവും അലക്‌സാൻഡ്ര ഉപഭോക്താവും ആയിരുന്നു. 23 വയസ്സായിട്ടും പവൻ ജോലിയൊന്നും നോക്കാതെ ഭാര്യയുടെ ചിലവിൽ ആണ് കഴിയുന്നതെന്നും പെങ്കോന്തൻ ആണെന്നും ഇങ്ങനെ ജീവിക്കാൻ നാണമില്ലേ എന്നുമൊക്കെ ചോദിച്ച് അലക്സന്ദ്ര പവനെ വളരെ രൂക്ഷമായി വിമർശിക്കുകയായിരുന്നു.

 

 

 

 

 

 

   പവൻ അലക്‌സാൻഡ്രയുടെ ആരോപണങ്ങളോട് എതിർത്ത് സംസാരിക്കുകയോ ദേഷ്യപെടുകയോ ചെയ്യാതെ വളരെ ക്ഷമയോടെ കേട്ട് ടാസ്ക് പൂർത്തിയാക്കുകയായിരുന്നു.  കാൾ കട്ട് ചെയ്ത ശേഷം അലക്‌സാൻഡ്രയുടെ ആരോപണങ്ങൾ പ്രതികൂലമായി ബാധിച്ച പവന്റെ കണ്ണ് നിറയുകയും കരയുകയും ചെയ്തു. ആദ്യം സംയമനം പാലിച്ച പവൻ സുജോയ്ക്ക് പുറത്തു മറ്റൊരു കാമുകി ഉണ്ടെന്നും അതറിഞ്ഞിട്ടും പുറകെ നടക്കാൻ നാണമില്ലേ എന്നും ചോദിച്ച് പവൻ അലക്‌സാന്ദ്രയോട്‌ പൊട്ടിത്തെറിക്കുകയായിരുന്നു.

 

 

 

 

    ശേഷം ഇത് നേരിടാൻ വന്ന സുജോയോട് നിനക്ക് ഗേള്‍ഫ്രണ്ടഡ് ഇല്ലേ എന്നും പവന്‍ ചോദിച്ചു. എന്നാൽ ആരാടാ എന്റെ ഗേൾ ഫ്രണ്ട് എന്നായിരുന്നു സുജോ പവനോട് തട്ടിക്കയറികൊണ്ട് ചോദിച്ചത്.’സഞ്ജന നിന്റെ ഗേള്‍ഫ്രണ്ട് അല്ലേ, ഉളുപ്പുണ്ടോ’, എന്ന് പവൻ തിരിച്ചും ചോദിച്ചു.  ‘ഉളുപ്പില്ല’ എന്ന് സുജോ മറുപടി പറയുകയും, ‘ഇവളും എന്റെ ഗേള്‍ഫ്രണ്ട് ആണെ’ന്നുപറഞ്ഞ് തര്‍ക്കത്തിനിടെ അലക്‌സാൻഡ്രയെ ചേർത്ത് പിടിക്കുകയും ചെയ്തു. എന്നാൽ പിന്നീടും പവൻ സുജോയുടെ പ്രണയകഥ ടീമിലെ മറ്റുള്ളവരോട് തുറന്നു പറയുകയും തന്റെ ഭാര്യയായ ലാവണ്യയെ കുറിച്ച് പറയേണ്ടിയിരുന്നില്ലെന്നും പുറത്തുള്ളത് പറയേണ്ടന്നല്ലേ തീരുമാനമെന്നും പവൻ ചോദിക്കുന്നുണ്ട്.

 

 

 

 

 

 

    സഞ്ജനയുടെയും സുജോയുടെയും ഒരുമിച്ചുള്ള ഫോട്ടോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ താനും അലസാന്ദ്രയും നല്ല സുഹൃത്തുക്കളാണെന്നാണ് സുജോ പറയ്യുന്നത്. പക്ഷെ ഇരുവരുടെയും രാത്രി വൈകിയുള്ള സംസാരവും പിറന്നാൾ ദിനത്തിലെ അലസാന്ദ്രയുടെ സ്പെഷ്യൽ ഗിഫ്റ്റും  സുജോയുടെ കാമുകിയാണ് സഞ്ജന എന്ന് തെളിയിക്കുന്നതാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമെന്റുകൾ. താനും ഭാര്യയും സുജോയും ഗേൾ ഫ്രണ്ടും ഹാങ്ങ് ഔട്ട് ചെയ്യാറുണ്ടെന്നും സുജോയുടെ ബർത്ത് ഡേ സമ്മാനമായി സഞ്ജന സുജോയ്ക്ക് നൽകാനായി തന്റെ കയ്യിൽ തന്നു വിട്ടതാണ് മഞ്ഞ ജാക്കറ്റ് എന്നും പവൻ വെളിപ്പെടുത്തിയിട്ടുണ്ട്.  എന്നാൽ ഇതൊന്നും തങ്ങൾക്ക് ഒരു ചുക്കുമല്ലെന്ന തരത്തിലാണ്  സുജോയുടെയും അലക്‌സാൻഡ്രയുടെയും കാട്ടങ്ങൾ.

#

 

 

 

 

   അവസാനം  സുജോയുടെ ബർത്ത് ഡേ എല്ലാവരും ചേർന്ന് ആഘോഷിക്കുന്നുണ്ടെങ്കിലും പവൻ അതിലേക്ക് കൂടുതൽ അടുക്കുന്നില്ല. അലസാന്ദ്ര ബർത്ത് ഡേ ഗിഫ്റ്റായി സുജോക്ക് സ്വന്തമായി തയ്യാറാക്കിയ ഒരു കാർഡും അതിനോടൊപ്പം ആശംസകൾ നേരുന്ന ഒരു സന്ദേശവും സുജോയ്ക്ക് നൽകുന്നുണ്ട്. പവൻ മാത്രം ബർത്ത് ഡേ ആഘോഷത്തിൽ കാര്യമായി പങ്കെടുത്തില്ല.

 

 

 

 

 

 

   സുജോയുടെ മാതാപിതാക്കൾ സുജോയ്ക്ക് ആശംസകൾ നേരുന്ന ഒരു ചെറു വീഡിയോയും സർപ്രൈസ് സമ്മാനമായി ബിഗ് ബോസ് ഒരുക്കിയിരുന്നു. എന്നാൽ ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചേര്‍ന്ന ശേഷമുള്ള ദിവസങ്ങളില്‍ സുജോയുടെ കൈയ്യില്‍ ഉണ്ടായിരുന്ന ടി ഷര്‍ട്ടും ഒപ്പം സുജോ ബിഗ് ബോസില്‍ എത്തും മുന്‍പ് സഞ്ജന എന്ന കുട്ടിയുമായി പങ്കിട്ട സോഷ്യല്‍ മീഡിയ ചിത്രങ്ങളും കമന്റുകളും ഉയര്‍ത്തിക്കാട്ടിയാണ് ഇപ്പോള്‍ സുജോയുടെ വാദങ്ങള്‍ പ്രേക്ഷകര്‍ പൊളിച്ചടുക്കുന്നത്.

 

 

 

 

 

 

    സഞ്ജനയുമായി സുജോയ്ക്ക് ഉണ്ടായിരുന്നത് വെറും സൗഹൃദം മാത്രമല്ല എന്ന് ചിത്രങ്ങളില്‍ നിന്നും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും തങ്ങള്‍ക്ക്  മനസിലാകുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സഞ്ജന സുജോയുടെ പിറന്നാള്‍ ദിവസം ആശംസകള്‍ അറിയിച്ചുകൊണ്ട് ഇരുവരും തമ്മിലുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തതും ആരാധകര്‍ക്ക് സംശയം കൂട്ടിയിട്ടുണ്ട്. മാത്രമല്ല വൈല്‍ഡ് കാര്‍ഡ്‌സ് എന്‍ട്രി വഴി ഈ പെണ്‍കുട്ടിയെയും ബിഗ് ബോസ് വീട്ടിലേക്ക് എത്തിക്കണമെന്നും, സാന്‍ഡ്രയെ പുറത്താക്കണം എന്നുമുള്ള ആവശ്യവും പ്രേക്ഷകര്‍ ഉന്നയിക്കുന്നുണ്ട്.

మరింత సమాచారం తెలుసుకోండి: