ഈ മൂന്നു വാര്‍ത്തകളുടെയും ആധാരം, മുന്‍ സുപ്രീംകോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്‍ജു, സെപ്റ്റംബര്‍ അഞ്ചിന് ഫേസ്‍ബുക്കില്‍ എഴുതിയ പോസ്റ്റും ഫോട്ടോയുമാണ്. വാര്‍ത്തകളില്‍ പറയുന്നതുപോലെ ഇദ്ദേഹം ജില്ലാകോടതി ജഡ്‍ജിയല്ല. പേര് കട്‍ജു പ്രസ്‍താവിക്കുന്നതുപോലെ അബ്‍ദുള്‍ ഹസീം എന്നുമല്ല. 2020 ഫെബ്രുവരിയില്‍ നടന്നതാണ് ഈ സംഭവം. ഫോട്ടോയിലുള്ളത് തെലങ്കാന ജയശങ്കര്‍ ഭൂപാല്‍പള്ളി (Jayashankar Bhupalpally) ജില്ലാ കളക്ടര്‍ മൊഹമ്മദ് അബ്‍ദുള്‍ അസീസ് ഐഎഎസാണ്. ഫെബ്രുവരിയില്‍ നടന്ന ഈ സംഭവം ഉടന്‍ തന്നെ അവിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ സംഭവം ടൈംസ് ഇന്‍റര്‍നെറ്റ് വെബ്‍പോര്‍ട്ടല്‍, സമയം തെലുങ്ക് റിപ്പോര്‍ട്ട് ചെയ്‍തിട്ടുമുണ്ട്.
വാര്‍ത്തയുടെ നിജസ്ഥിതി ബോധ്യപ്പെടാന്‍ സമയം മലയാളം, സംഭവം റിപ്പോര്‍ട്ട് ചെയ്‍ത സമയം തെലുങ്കിലെ റിപ്പോര്‍ട്ടര്‍ രവികുമാര്‍ ടേഡ്‍ലയോട് സംസാരിച്ചു. രവി, ഇതേക്കുറിച്ച് പറയുന്നത് -ഫെബ്രുവരി 26ന് ദ് പയനിയീര്‍ ദിനപത്രം റിപ്പോര്‍ട്ടറും തൊട്ടടുത്ത ദിവസം ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടര്‍ ഉമ സുധീറും ഇതേ വാര്‍ത്ത ട്വീറ്റ് ചെയ്‍തിട്ടുണ്ട്. ഉടനടി പരിഹാരം കണ്ടു. പക്ഷേ, കളക്ടറോടാണ് സംസാരിക്കുന്നത് എന്ന് ആ സ്ത്രീക്ക് മനസിലായില്ല. നിലത്തിരുന്ന് ഫയല്‍ നോക്കുന്ന കളക്ടറുടെ ഫോട്ടോ ഉടന്‍ വൈറലായി. എല്ലാ മാധ്യമങ്ങളും ഇത് അന്ന് തന്നെ നല്‍കിയിരുന്നു.ഭൂപള്ളി ജില്ലയിലെ ഒരു താമസക്കാരിയാണ് ഫോട്ടോയില്‍ കാണുന്ന സ്ത്രീ. അവര്‍ക്ക് 2 വര്‍ഷമായി പെന്‍ഷന്‍ ലഭിക്കുന്നില്ല.
ഉദ്യോഗസ്ഥരെ കണ്ടിട്ടും കാര്യമുണ്ടായില്ല. തുടര്‍ന്ന് അവര്‍ കളക്ടറെ കാണാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്‍റെ ഓഫീസിന് മുന്നിലിരിക്കുമ്പോള്‍ അപ്രതീക്ഷിതമായ കളക്ടര്‍ ശ്രദ്ധിച്ചു. അവരോട് കാര്യങ്ങള്‍ തിരക്കി. ഇത് 2020 ഫെബ്രുവരി 26 മുതല്‍ ഇന്‍റര്‍നെറ്റില്‍ വൈറലായ ഫോട്ടോയാണ്. തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷനില്‍ ഇത് പ്രചരിച്ചതാണ്, മാധ്യമങ്ങള്‍ വിവരപരിശോധന നടത്താതെ റിപ്പോര്‍ട്ട് ചെയ്‍തത്.ഈ ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണ്. പടികയറാന്‍ കഴിയാതെ ക്ഷീണിതയായ സ്ത്രീയെ നേരില്‍ക്കാണാന്‍ കോടതിയില്‍ നിന്ന് ജഡ്‍ജ് ഇറങ്ങിവന്നു എന്നതും, കട്‍ജുവിലൂടെയാണ് വാര്‍ത്ത ലോകം അറിയുന്നതെന്നതും വ്യാജമായ അവകാശവാദങ്ങളാണെന്ന് സമയം മലയാളം സ്ഥിരീകരിക്കുന്നു.
click and follow Indiaherald WhatsApp channel