ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിനി വൈശാലി ചൗധരി ഖുതൈലിനെതിരെയാണ് ട്രാഫിക് പോലീസിൻ്റെ നടപടി. യുവതിക്ക് 17,000 രൂപ പിഴ ചുമത്തി. തിരക്കുള്ള ഹൈവേ റോഡിൽ കാർ നിർത്തി റീൽസ് വീഡിയോ ചിത്രീകരിച്ച ഇൻസ്റ്റഗ്രാം താരത്തിനെതിരെ നടപടി. യുവതിക്ക് 17,000 രൂപ പിഴ ചുമത്തി. റോഡ് സംരക്ഷണ നിയമം ലംഘിച്ചതിനാണ് നടപടി.ചിത്രീകരിച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ വൈശാലിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായി. സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായതോടെ ഗാസിയാബാദ് ട്രാഫിക് പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. ട്രാഫിക് നിയമം ലംഘിച്ചതിന് വാഹനത്തിൻ്റെ ഉടമയ്ക്കെതിരെ 17,000 രൂപ പിഴ ചുമത്തി. ട്രാഫിക് പോലീസിൻ്റെ ട്വിറ്റർ പേജിലൂടെയാണ് പിഴ ചുമത്തിയ വിവരം അധികൃതർ പുറത്തുവിട്ടത്. 





   താന സാഹിബാബാദ് ഭാഗത്തെ ഫ്ലൈഓവർ ഹൈവേയിലാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ വൈശാലി ചൗധരി കാർ നിർത്തി റീൽസ് ചിത്രീകരിച്ചത്. തിരക്കുള്ള റോഡിന് നടുവിൽ ചുവന്ന നിറത്തിലുള്ള കാർ നിർത്തി സ്റ്റൈലിൽ നടക്കുകയും വിവിധ രീതിയിൽ ഭാവങ്ങൾ കാണിക്കുകയുമായിരുന്നു. നിരവധി ആളുകൾ റോഡരികിലൂടെ നടക്കുന്നതും മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.പിഴ ചുമത്തിയ വാർത്ത പുറത്തുവന്നതോടെ പ്രതികരണവുമായി വൈശാലി രംഗത്തുവന്നു. വൈകാതെ താൻ ലൈവിൽ എത്തുമെന്നും വിവരങ്ങൾ വിശദീകരിക്കുമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ യുവതി പറഞ്ഞു. വീഡിയോയുമായി ബന്ധപ്പെട്ട് നിരവധിയാളുകൾ തനിക്ക് സന്ദേശം അയക്കുന്നുണ്ട്. പറയാനുള്ള കാര്യങ്ങൾ വിശദമാക്കുമെന്നും വൈശാലി കൂട്ടിച്ചേർത്തു.




  ഗാസിയാബാദ് പോലീസാണ് വൈശാലിക്കെതിരെ നടപടി സ്വീകരിച്ചത്. സാഹിദാബാദ് മേഖലയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരക്കുള്ള റോഡിൽ കാർ നിർത്തി റീൽസ് ചിത്രീകരിച്ച് സംഭവത്തിൽ താന സാഹിബാബാദിൽ കേസ് രജിസ്റ്റർ ചെയ്തതായി എസിപി പറഞ്ഞു.17,000 രൂപ വിലമതിക്കുന്ന വീഡിയോ എന്ന പരിഹാസം സമൂഹമാധ്യമങ്ങളിൽ ശക്തമായതോടെയാണ് പ്രതികരണവുമായി വൈശാലി രംഗത്ത് എത്തിയത്. ഇതുവരെ പതിനായിരക്കണക്കിനാളുകൾ വൈശാലിയുടെ ഇൻസ്റ്റഗ്രാം റീൽസ് കാണുകയും കമൻ്റുകൾ ചെയ്യുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ 6,52,000 ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ താരമാണ് വൈശാലി ചൗധരി ഖുതൈൽ.



 ട്രാഫിക് നിയമം ലംഘിച്ചതിന് വാഹനത്തിൻ്റെ ഉടമയ്ക്കെതിരെ 17,000 രൂപ പിഴ ചുമത്തി. ട്രാഫിക് പോലീസിൻ്റെ ട്വിറ്റർ പേജിലൂടെയാണ് പിഴ ചുമത്തിയ വിവരം അധികൃതർ പുറത്തുവിട്ടത്. താന സാഹിബാബാദ് ഭാഗത്തെ ഫ്ലൈഓവർ ഹൈവേയിലാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ വൈശാലി ചൗധരി കാർ നിർത്തി റീൽസ് ചിത്രീകരിച്ചത്. തിരക്കുള്ള റോഡിന് നടുവിൽ ചുവന്ന നിറത്തിലുള്ള കാർ നിർത്തി സ്റ്റൈലിൽ നടക്കുകയും വിവിധ രീതിയിൽ ഭാവങ്ങൾ കാണിക്കുകയുമായിരുന്നു. നിരവധി ആളുകൾ റോഡരികിലൂടെ നടക്കുന്നതും മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.പിഴ ചുമത്തിയ വാർത്ത പുറത്തുവന്നതോടെ പ്രതികരണവുമായി വൈശാലി രംഗത്തുവന്നു. വൈകാതെ താൻ ലൈവിൽ എത്തുമെന്നും വിവരങ്ങൾ വിശദീകരിക്കുമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ യുവതി പറഞ്ഞു. വീഡിയോയുമായി ബന്ധപ്പെട്ട് നിരവധിയാളുകൾ തനിക്ക് സന്ദേശം അയക്കുന്നുണ്ട്.   

Find out more: