രജനീകാന്ത് ചിത്രവുമായി ബീസ്റ്റിന്റെ സംവിധായകൻ; തലൈവർ 169 ഉടൻ എത്തുന്നു! വിജയ് നായകനായെത്തുന്ന ചിത്രം കേരളത്തിലുൾപ്പെടെ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ തന്റെ പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് നെൽസൺ. രജനീകാന്തിനെ നായകനാക്കിയാണ് നെൽസൺ പുതിയ ചിത്രമൊരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് വിവരം. തലൈവർ 169 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ജൂലൈയിലെ തുടങ്ങുകയുള്ളൂവെന്ന് നെൽസൺ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബീസ്റ്റ് തീയേറ്ററുകളിലേക്കെത്താൻ പോവുകയാണ്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നെൽസണും അനിരുദ്ധും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. രജനീകാന്തും അനിരുദ്ധും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് തലൈവർ 169. രജനീകാന്തിന്റെ മറ്റൊരു മാസ് എന്റർടെയ്നാറായിരിക്കുമോ ചിത്രം എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ അണിയറപ്രവർത്തകർ ഫെബ്രുവരിയിൽ പുറത്തുവിട്ടിരുന്നു. അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം രജനീകാന്തും സൺപിക്ചേഴ്സും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നടി പ്രിയങ്ക മോഹൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. പ്രീ പ്രൊഡക്ഷൻ വർക്കുകൾക്ക് സമയം കൂടുതൽ ആവശ്യമുള്ളതിനാലാണ് സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് വരെ നീളുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം ബീസ്റ്റ് 13 ന് തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന് രണ്ട് രാജ്യങ്ങളിൽ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കുവൈറ്റിലും ഖത്തറിലുമാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ രജനീകാന്തിന്റെ മകളുടെ വേഷത്തിലായിരിക്കും താരമെത്തുക എന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിലെ വേഷങ്ങളിലേക്കായി ശിവകാർത്തികേയനേയും ഐശ്വര്യ റായിയേയും അണിയറപ്രവർത്തകർ സമീപിച്ചതായും വിവരമുണ്ട്.
തന്റെ പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് നെൽസൺ. രജനീകാന്തിനെ നായകനാക്കിയാണ് നെൽസൺ പുതിയ ചിത്രമൊരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് വിവരം. തലൈവർ 169 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ജൂലൈയിലെ തുടങ്ങുകയുള്ളൂവെന്ന് നെൽസൺ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
Find out more: