എന്നെ പാമ്പു കടിച്ചതാണ്. എനിക്കു തീരെ വയ്യ. എന്നെ ആശുപത്രിയിൽ കൊണ്ടോകൂ...’’ കരഞ്ഞുകൊണ്ട് ഷെഹ്‌ല  പറഞ്ഞതാണിത്. എന്നിട്ടും അദ്ധ്യാപകർ സമയം വൈകിപ്പിച്ചു. ഇവിടെയെല്ലാവർക്കും കാറുണ്ട്. പക്ഷേ,  കുട്ടിയുടെ ബാപ്പ വന്നതിനുശേഷമാണ് ആശുപത്രിയിൽ കൊണ്ടു പോയത്– സഹപാഠികൾ പറഞ്ഞു.   തുണികൊണ്ടു മുറിവിൽ കെട്ടുകയല്ലാതെ വേണ്ടരീതിയിൽ പ്രഥമശുശ്രൂഷ പോലും അധ്യാപകർ നൽകിയില്ലെന്നും,കുട്ടികൾ പറയുന്നു .ചില അധ്യാപകരുടെ മക്കൾക്കും അധ്യാപകർക്കുമല്ലാതെ  ക്ലാസ് മുറികളിൽ മറ്റാർക്കും ചെരുപ്പിട്ടു കയറാനുള്ള അനുവാദമില്ലെന്നും കുട്ടികൾ ആരോപിച്ചു.പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. ഷഹലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്ന്  സഹപാഠികൾ  ആവശ്യം പ്രകടിപ്പിച്ചു.ക്ലാസില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച  പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ എല്ലാ  സ്‌കൂളുകളിലും  ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളില്‍ അടിയയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദേശം.പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി  ജില്ലയിലെ സ്കൂളുകളിലും  സുരക്ഷാ പരിശോധന. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന്  ഡിഡിഇയോട് പത്തനംതിട്ട കലക്ടര്‍  പി.ബി നൂഹ്  ഉത്തരവിട്ടു. എല്ലാ സ്കൂളുകളും പരിശോധിച്ച് ശുചീകരണം നടത്തണമെന്ന് ഇടുക്കി  കലക്ടര്‍.

Find out more: