മുടി നീട്ടി വളർത്തിയും മൊട്ടയടിച്ചും ഉശിരുകാട്ടാൻ മോഹൻലാൽ! മലൈകോട്ടൈ വാലിബൻ, ബറോസ്, ഋഷഭ എന്നീ മൂന്ന് ചിത്രങ്ങൾ പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്ന ഓളം ചെറുതൊന്നുമല്ല. മോഹൻലാലിന്റെ പെർഫോമൻസിനേക്കുറിച്ചും അതുപോലെ ലുക്കിനെക്കുറിച്ചുമാണ് പ്രേക്ഷകരുടെ ചർച്ച കൂടുതലും. മൂന്ന് ചിത്രങ്ങളിലേയും മോഹൻലാലിന്റെ ലുക്ക് ഇതിനോടകം സിനിമ പ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ടെങ്കിലും പെർഫോമൻസും എന്തായാലും ഞെട്ടിക്കുമെന്നു തന്നെയാണ് ഓരോ സിനിമ പ്രേക്ഷകരുടേയും പ്രതീക്ഷ. ഇപ്പോഴിതാ ആ പ്രതീക്ഷ വാനോളമുയർത്തിക്കൊണ്ട് ഋഷഭയിലെ തന്റെ ലുക്കും പുറത്തുവിട്ടിരിക്കുകയാണ് ലാലേട്ടൻ. മോഹൻലാലിന്റേതായി മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളാണ് വരാനിരിക്കുന്നത്. ചിത്രത്തിലെ തന്റെ ലുക്കും താരം പങ്കുവച്ചിട്ടുണ്ട്. കൈയ്യിൽ വാളേന്തി നിൽക്കുന്ന ഒരു യോദ്ധാവിനെ പോലെയാണ് മോഹൻലാലിനെ പോസ്റ്ററിൽ കാണാനാവുക.
മുടിയും നീട്ടി വളർത്തിയിട്ടുണ്ട്. എന്നാൽ മോഹൻലാലിന്റെ പോസ്റ്ററിന് താഴെ കമന്റുകളുടെ പൂരവുമായി ആരാധകരുമെത്തിയിട്ടുണ്ട്. യോദ്ധ ഓർമ്മ വരുന്നു, ബാഹുബലിയെ പോലെയുണ്ട് എന്നൊക്കെയാണ് ഭൂരിഭാഗം പേരുടേയും കമന്റുകൾ. എന്നാൽ മരക്കാറു പോലെ ആകുമോ? എന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്. മോഹൻലാലിന്റെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഋഷഭ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ അപ്ഡേറ്റുകൾക്കായുള്ള കാത്തിരിപ്പും ആരാധകർ തുടങ്ങിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നറിയിച്ചിരിക്കുകയാണ് ലാലേട്ടൻ. ലിജോ ജോസ് പെല്ലിശേരി - മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബൻ. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
കുടുമ കെട്ടി, കൈയ്യിൽ ടാറ്റൂ അടിച്ചു നിൽക്കുന്ന മോഹൻലാലിന്റെ പോസ്റ്ററുകൾക്കൊക്കെ വൻ സ്വീകാര്യതയായിരുന്നു ലഭിച്ചതും. പ്രതീക്ഷകൾക്കുമപ്പുറമാണ് ചിത്രമെന്നാണ് ഓരോ അപ്ഡേറ്റുകളും സൂചിപ്പിക്കുന്നത്. ഗുസ്തിക്കാരനായാണ് ചിത്രത്തിൽ മോഹൻലാലെത്തുക. വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രാജസ്ഥാനിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങിലേറെയും നടന്നത്. വാലിബനിലും ഋഷഭയിലും മുടി നീട്ടിയാണ് ലാലേട്ടൻ എത്തുന്നതെങ്കിൽ ബറോസിൽ നേരെ തിരിച്ചാണ്. തല മൊട്ടയിടിച്ച് താടി നീട്ടി വളർത്തിയാണ് ലാലേട്ടനെത്തുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ബറോസ്. 2019 ലായിരുന്നു ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ലാലേട്ടന്റെ ഏറ്റവും വലിയ സ്വപ്നമാണ് ബറോസ് എന്ന് നടൻ പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു.
മോഹൻലാലിന്റേതായി മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളാണ് വരാനിരിക്കുന്നത്. ചിത്രത്തിലെ തന്റെ ലുക്കും താരം പങ്കുവച്ചിട്ടുണ്ട്. കൈയ്യിൽ വാളേന്തി നിൽക്കുന്ന ഒരു യോദ്ധാവിനെ പോലെയാണ് മോഹൻലാലിനെ പോസ്റ്ററിൽ കാണാനാവുക. മുടിയും നീട്ടി വളർത്തിയിട്ടുണ്ട്. എന്നാൽ മോഹൻലാലിന്റെ പോസ്റ്ററിന് താഴെ കമന്റുകളുടെ പൂരവുമായി ആരാധകരുമെത്തിയിട്ടുണ്ട്. യോദ്ധ ഓർമ്മ വരുന്നു, ബാഹുബലിയെ പോലെയുണ്ട് എന്നൊക്കെയാണ് ഭൂരിഭാഗം പേരുടേയും കമന്റുകൾ. എന്നാൽ മരക്കാറു പോലെ ആകുമോ? എന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്. മോഹൻലാലിന്റെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഋഷഭ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ അപ്ഡേറ്റുകൾക്കായുള്ള കാത്തിരിപ്പും ആരാധകർ തുടങ്ങിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നറിയിച്ചിരിക്കുകയാണ് ലാലേട്ടൻ. ലിജോ ജോസ് പെല്ലിശേരി - മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബൻ.
Find out more: