കൈക്കോടാലി ഉപയോഗിച്ചാണ് ഇരകളിൽ ഒരാളുടെ ശരീരം കൊത്തിനുറുക്കിയതെന്ന് ഇവർ പോലീസിന് മൊഴി നൽകിയിരുന്നു. പൂച്ചകളെ കൊല്ലുന്ന പതിവ് സോഫിയക്കുണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. വിചാരണ കോടതിയിൽ സോഫിയയുടെ കുറ്റം വായിച്ചപ്പോൾ ഉറക്കെ ചിരിക്കുകയായിരുന്നു അവർ. അറവുശാലയിലെ ജീവനക്കാരിയായിരുന്നു സോഫിയ എപ്പോഴും കയ്യിൽ കൈക്കോടാലി കരുതിയിരുന്നതായി അയൽക്കാർ പറയുന്നു.വിദ്യാർത്ഥിനിയുടെ തല പ്രതിയുടെ വീടിനു സമീപത്തുനിന്നും കിട്ടിയിരുന്നു. കൂടാതെ ഇവരുടെ ശുചിമുറിയിൽ നിന്നും പെൺകുട്ടിയുടെ ഡിഎൻഎ ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലാണ് സോഫിയ സുക്കോവയെന്ന 'റിപ്പർ മുത്തശിയെ' പോലീസ് പിടികൂടിയത്. ഒൻപത് വയസ് പ്രായമുള്ള പെൺകുട്ടിയേയും സുക്കോവ കൊലപ്പെടുത്തിയിരുന്നു. താൻ കൊലപ്പെടുത്തിയ പെൺകുട്ടിയുടെ തല പട്ടികൾക്കിട്ടുകൊടുത്തതായി സോഫിയ പോലീസിനോട് സമ്മതിച്ചിരുന്നു.
2019 ലാണ് ഇവർ പിടിയിലാകുന്നത്. ഈ സമയം സോഫിയയുടെ ഫ്രിഡ്ജിൽ നിന്നും മനുഷ്യ മാംസം ലഭിച്ചിരുന്നു. ഇവർ കൊലപ്പെടുത്തിയ അമ്പത്തിരണ്ടുകാരന്റെ ശരീരാവശിഷ്ടങ്ങളാണ് ഫ്രിഡ്ജിൽ ഉണ്ടായിരുന്നത്.സോഫിയ കൊലപ്പെടുത്തിയ പെൺകുട്ടിയെ മൂന്ന് ആഴ്ചയോളം തടവിൽ പാർപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. ഇരയുടെ കുടലും ആന്തരിക അവയവങ്ങളുമാണ് ഫ്രിഡ്ജിൽ ഉണ്ടായിരുന്നത്. കോടാലി ഉപയോഗിച്ചാണ് ഇയാളുടെ ശരീരം കൊത്തിനുറുക്കിയതെന്ന് സോഫിയ പോലീസിനോട് പറഞ്ഞു.അയാൾ എന്നെ ബലാത്സംഗം ചെയ്തപ്പോൾ ഞാൻ അയാളെ കൊന്നു. വേറെ എന്തു ചെയ്യണമെന്നാണ് നിങ്ങൾ കരുതുന്നത്- സോഫിയ പോലീസിനോട് പറഞ്ഞ വാക്കുകളാണിത്.
click and follow Indiaherald WhatsApp channel