ബ്രോ ഡാഡിയിൽ ഇന്ത്യൻ സിനിമയിൽ 'പൃഥിരാജിൻറെ ഡാഡിയായി അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച ധൈര്യം; വി എ ശ്രീകുമാർ മനസ്സ് തുറക്കുന്നു! സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഫൺ ഫാമിലി എൻറർടെയ്നർ എന്നാണ് പലരും സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ 'ഒടിയൻ' സംവിധായകൻ വി എ ശ്രീകുമാർ സിനിമയെ കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ 'ബ്രോ ഡാഡി' ഇന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.





 അക്കാരണങ്ങൾക്ക് എല്ലാം മുകളിൽ 'ബ്രോ ഡാഡി' കണ്ട് സന്തോഷിച്ചു. വ്യക്തിപരമായി മകളുടെ അച്ഛൻറെ സ്ഥാനത്തു നിന്നാണ് എനിക്കീ സിനിമ കണക്ട് ചെയ്യുന്നത്. ലാലു അലക്സിൻറെ കുര്യൻറെ സ്ഥാനത്തു നിന്ന്. നീ ഇതെല്ലാം എന്നിൽ നിന്ന് മറച്ചു വച്ചത് ഞാൻ എന്തു ചെയ്യും എന്നു കരുതിയാണ് എന്ന കുര്യൻറെ ചോദ്യം ഹൃദയത്തിൽ പതിഞ്ഞു.
''മകൾ ലക്ഷ്മി പാട്ടെഴുതിയ സിനിമ. സുഹൃത്ത് ശ്രീജിത്തിൻറെ തിരക്കഥ എന്നിങ്ങനെ പ്രിയപ്പെട്ട ലാലേട്ടൻ, പൃഥി വരെയുള്ള അനേകം കാരണങ്ങളാൽ കണ്ണുമടച്ച് ബ്രോ ഡാഡിയെ എനിക്ക് ഇഷ്ടപ്പെടാം. ലാലേട്ടൻറെ മെയ്യൊഴുക്ക്. പൃഥിയുടെ അനായാസ തമാശ - മലയാളത്തിന് അഭിമാനിക്കാം ഇരുവരിലും.




   പൃഥിരാജിൻറെ ഡാഡിയായി അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച ധൈര്യമാണ് അദ്ദേഹത്തിന് അദ്ദേഹത്തിലെ നടനിലുള്ള ആത്മവിശ്വാസം. ഇന്ത്യൻ സിനിമയിൽ മറ്റേത് സൂപ്പർ സ്റ്റാറിന് ആ ധൈര്യമുണ്ടാകും? നൈസായി, ഈസിയായി രണ്ടാം സിനിമ സംവിധാനം ചെയ്ത് പൃഥി അദ്ദേഹത്തിൻറെ പ്രതിഭയുടെ മറ്റൊരു തിളക്കം കൂടി കാണിച്ചു തന്നു. പൃഥിയുടെ മൂന്നാം സിനിമ എന്ന വലിയ പ്രതീക്ഷ കൂടി തന്നു ഈ സിനിമ. മകൾ ലക്ഷ്മി എഴുതിയ ഗാനം സിനിമയിൽ കണ്ട നിമിഷം എനിക്കുണ്ടായ അഭിമാനം പ്രത്യേകം പറയണ്ടല്ലോ... ശ്രീജിത്, പൃഥിയോട് കഥ പറഞ്ഞതും മുതലുള്ള കഥകൾ സുഹൃത്തുക്കളിൽ നിന്ന് കേൾക്കുന്നുണ്ട്. 




  ലാലേട്ടനും പൃഥിയും ആ കഥാപാത്രങ്ങളെ ഏറ്റെടുത്തിടത്താണ് ഈ സിനിമയുടെ രസതന്ത്രം.  പിടപിടക്കുന്ന ക്ലൈമാക്സുകൾ ലാലു അലക്സ് മുൻപും തന്നിട്ടുണ്ട്. കല്യാണി, കനിഹ, മല്ലികേച്ചി, ജഗദീഷ്, മീന, ഉണ്ണി തുടങ്ങി ഫോട്ടോയായി സിനിമയിലുള്ള സുകുമാരൻ സാർ വരെ സിനിമയെ ജീവിപ്പിച്ചു. പവിത്രം സിനിമയിൽ നിന്ന് ബ്രോഡാഡിയിലേക്ക് കാലവും മലയാള സിനിമയും സഞ്ചരിച്ച ദൂരം വലുതാണ്. ശ്രീജിത്തിൻറേയും ബിപിൻറെയും എഴുത്ത് കാലികമാണ്. ഇക്കാലത്തിൻറെ സകുടുംബ ചിത്രം. ഇന്ത്യയിലെ സൂപ്പർസ്റ്റാറുകൾക്ക് പലർക്കും ജോണും ഈശോയുമാകാൻ പൂതി തോന്നും. ബ്രോഡാഡി പല ഭാഷകളിലേക്കും പരക്കും- ഉറപ്പ്.

Find out more: