ഷൂട്ടിങ് കാണാൻ വന്നവരൊക്കെ നോക്കി നിൽക്കവെയാണ് ആ സംവിധായകനും നടനും എന്നെ അശ്ലീലമായി, അപമാനിച്ചത്; നടി പ്രഗതി! തെലുങ്ക് സിനിമകളിലൂടെ അഭിനയ ലോകത്ത് സജീവമായ നടി, പിന്നീട് തെലുങ്കിലും മലയാളത്തിലും എല്ലാം നിരവധി സിനിമകൾ ചെയ്തു. ഇപ്പോൾ അമ്മ വേഷങ്ങളിൽ സജീവമായ നടി കൂടുതലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത് മിനിസ്ക്രീനിലാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സീരിയലുകളിൽ അമ്മ വേഷങ്ങളിൽ പ്രഗതി എത്തുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ അഭിനയ ലോകത്തേക്ക് എത്തിയതാണ് പ്രഗതി.ഗ്ലാമർ വേഷങ്ങൾ താൻ ചെയ്യുമെങ്കിലും, തന്റെ കംഫർട്ടിന് പുറത്തുള്ള വേഷത്തോട് താത്പര്യമുണ്ടായിരുന്നില്ല. സിനിമ കമ്മിറ്റഡ് ആയിക്കഴിഞ്ഞാൽ പിന്മാറുന്നതിനോടും എനിക്ക് താത്പര്യമില്ല. കമ്മിറ്റ് ചെയ്യുന്നതിന് മുൻപേ എല്ലാം ചോദിച്ച് മനസ്സിലാക്കും.
എന്നാൽ ഇതിനിടയിൽ കരിയറിൽ നിന്ന് വലിയൊരു ബ്രേക്ക് നടി എടുത്തിരുന്നു. അതിന്റെ കാരണം ഗലാട്ട പിങ്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പ്രഗതി വെളിപ്പെടുത്തി. സിനിമ സെറ്റിൽ വഴക്കുകൾ കേൾക്കുന്നത് സ്വാഭാവികമാണ്. ഞാൻ തെറ്റ് ചെയ്തെങ്കിൽ വഴക്ക് പറഞ്ഞിട്ട് കേട്ടിട്ടുമുണ്ട്. പക്ഷേ ഇത് വളരെ മോശം ഭാഷയിൽ, അപമാനിക്കുന്ന തരത്തിലായിരുന്നു വഴക്ക്. ആ ഒരു ഒറ്റക്കാരണം കൊണ്ടാണ് ഞാൻ സിനിമ തന്നെ ഉപേക്ഷിച്ചത്. എനിക്ക് പറ്റിയ മേഖല അല്ല ഇത് എന്ന തോന്നൽ, അപ്പോൾ പിന്നെ അവിടെ നിൽക്കുന്നതിൽ അർത്ഥമില്ലല്ലോ. ആ സിനിമ ഏതാണ് എന്നോ, ആരാണ് ആ സംവിധായകനും നടനും എന്നോ പറയാൻ എനിക്ക് താത്പര്യമില്ല. ആ സിനിമയിൽ ഒരു റെയിൻ സോങ് ആയിരുന്നു.
ഒരു തവണ എടുത്തു, പക്ഷേ ആ കോസ്റ്റ്യൂം പോര, മാറ്റണം എന്ന് പറഞ്ഞു. പകരം കൊണ്ടുവന്ന കോസ്റ്റ്യൂം എനിക്ക് കംഫർട്ട് ആയിരുന്നില്ല. അത് ഉടുത്ത് അഭിനയിക്കില്ല എന്നതിന്റെ പേരിൽ തുടങ്ങിയ തർക്കമാണ്, സംവിധായകനും നായകനും എല്ലാം എന്നെ വളരെ മോശമായി, നാണംകെടുത്തിക്കൊണ്ട് ഒച്ചത്തിൽ വഴക്കു പറഞ്ഞു. ചുറ്റിലും ഷൂട്ടിങ് കാണാൻ വന്നവരടക്കം പലരും ഉണ്ടായിരുന്നു. അത് എനിക്ക് വലിയ അപമാനമായി തോന്നി. പക്ഷേ എന്നിട്ടും ആ സിനിമ പൂർത്തീകരിച്ചു കൊടുത്തു. അന്ന് എനിക്ക് പതിനെട്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതിന് ശേഷം അഭിനയിക്കണം എന്ന് തോന്നിയില്ല.
അവർ പറഞ്ഞതിനോട് ഞാൻ എതിർത്ത് സംസാരിച്ചുവെങ്കിലും, അവരെ പോലെ അശ്ലീലമായി സംസാരിച്ചില്ല. മറ്റൊരു കാര്യം, എന്നെ അത്രയും വേദനിപ്പിച്ച് സംസാരിക്കുമ്പോഴും എനിക്ക് വേണ്ടി ആരും സംസാരിച്ചില്ല- പ്രഗതി പറഞ്ഞു ഞാൻ തെറ്റ് ചെയ്തെങ്കിൽ വഴക്ക് പറഞ്ഞിട്ട് കേട്ടിട്ടുമുണ്ട്. പക്ഷേ ഇത് വളരെ മോശം ഭാഷയിൽ, അപമാനിക്കുന്ന തരത്തിലായിരുന്നു വഴക്ക്. ആ ഒരു ഒറ്റക്കാരണം കൊണ്ടാണ് ഞാൻ സിനിമ തന്നെ ഉപേക്ഷിച്ചത്. എനിക്ക് പറ്റിയ മേഖല അല്ല ഇത് എന്ന തോന്നൽ, അപ്പോൾ പിന്നെ അവിടെ നിൽക്കുന്നതിൽ അർത്ഥമില്ലല്ലോ.
Find out more: