ഇരുരാജ്യങ്ങളിലായി വിപഞ്ചികയ്ക്കും മകൾക്കും അന്ത്യനിദ്ര! ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്തിയ ശേഷമാണ് മാതൃസഹോദരൻ്റെ കേരളപുരം പൂട്ടാണിമുക്കിലെ വീട്ടിൽ സംസ്കരിച്ചത്. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച ദുബായിൽ സംസ്കരിച്ചിരുന്നു. ഭർത്താവ് നിതീഷിൻ്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണം ഏറെ ചർച്ചകൾക്ക് വഴിവെച്ചതിന് പിന്നാലെയായിരുന്നു മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കാരിച്ചത്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതോടെ നിയമനടപടികളുടെ ഭാഗമായാണ് മൃതദേഹം നാട്ടിലെത്താൻ ഇത്ര വൈകിയത്.വിപഞ്ചികയുടെ ഭർത്താവ് നിതീഷിൻ്റെ ആവശ്യപ്രകാരമായിരുന്നു മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിച്ചത്.
വിപഞ്ചികയെയും മകളെയും ഒന്നിച്ച് സംസ്കരിക്കണമെന്നായിരുന്നു യുവതിയുടെ കുടുംബത്തിൻ്റെ ആവശ്യം. എന്നാൽ തനിക്ക് യാത്രാവിലക്കുള്ളതിനാൽ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കണമെന്ന നിലപാടാണ് നിതീഷ് സ്വീകരിച്ചത്.ഒൻപതാം തീയതിയാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയൻ്റെയും ഷൈലജയുടെയും മകൾ വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷുമായുള്ള വിവാഹം.വിവാഹത്തിന് പിന്നാലെ സ്ത്രീധനം കുറഞ്ഞെന്നും കാർ ലഭിച്ചില്ലെന്നും ആരോപിച്ച് നിതീഷ് വിപഞ്ചികയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷമാണ് വിപഞ്ചിക ആത്മഹത്യ ചെയ്തത്.
തുടർന്ന് ഭർത്താവ് നിതീഷ് , നിതീഷിൻ്റെ സഹോദരി നീതു ബേണി , അച്ഛൻ മോഹനൻ എന്നിവർക്കെതിരെ വിപഞ്ചികയുടെ അമ്മ ഷൈലജ കുണ്ടറ പൊലീസിൽ പരാതി നൽകി. സ്ത്രീധന പീഡന മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
മകളുടെ സംസ്കാരത്തിൽ നിതീഷും വിപഞ്ചികയുടെ ബന്ധുക്കളുമായി തീരുമാനമായതോടെ 17ാം തീയതി ദുബായിൽ വെച്ച് വൈഭവിയുടെ അന്ത്യ ചടങ്ങുകൾ നടത്തി. പിന്നീട് വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.
ഭർത്താവ് നിതീഷിൻ്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണം ഏറെ ചർച്ചകൾക്ക് വഴിവെച്ചതിന് പിന്നാലെയായിരുന്നു മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കാരിച്ചത്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതോടെ നിയമനടപടികളുടെ ഭാഗമായാണ് മൃതദേഹം നാട്ടിലെത്താൻ ഇത്ര വൈകിയത്.
Find out more: