പപ്പടം ദിവസവും  കഴിക്കുന്ന ആളാണോ നിങ്ങൾ. പപ്പടമില്ലാതെ ചിലര്‍ക്കു ചോറിറങ്ങില്ല എന്ന അവസ്ഥ തന്നെയാണ്. ഇതില്ലാതെ ഊണു മുഴുവനാകില്ല, കഴിച്ച പോലുള്ള തോന്നലില്ല എന്നെല്ലാം ഉള്ളവരുമുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേരളാ പപ്പടമെല്ലെങ്കിലും മറ്റു പല രീതിയിലെ പപ്പടവും അപ്പളവുമെല്ലാം ലഭിയ്ക്കുന്നുണ്ട്. ഇത്രയ്ക്കു പൊള്ളച്ചു വരില്ലെന്നു മാത്രം.

 

 

   എന്നാല്‍ പപ്പടം എന്നത് ആരോഗ്യത്തിന് അത്ര കണ്ടു നല്ലതല്ലെന്നു തന്നെ വേണം, പറയുവാന്‍.  നമുക്കു പലര്‍ക്കും ഭക്ഷണത്തിന്റെ കാര്യത്തില്‍ പല ഇഷ്ടാനിഷ്ടങ്ങളും നിര്‍ബന്ധങ്ങളുമെല്ലാമുണ്ട്. ചില ഭക്ഷണം നിര്‍ബന്ധം, ചിലത് ആവശ്യമില്ല എന്നിങ്ങനെ പോകുന്നു ഇത്. നമ്മള്‍ മലയാളികള്‍ക്ക് ചോറിനൊപ്പം പപ്പടം ഇഷ്ടമാണ്. ചിലര്‍ക്കിത് നിര്‍ബന്ധവുമാണ്. സദ്യ പോലുള്ളവയ്ക്ക് ഇത് ഒഴിവാക്കാനാകാത്ത വിഭവവുമാണ്. ഇതു ചുട്ടും കാച്ചിയുമെല്ലാം നാം ഉപയോഗിയ്ക്കാറുമുണ്ട്.

 

 

  ഇതില്‍ ദോഷം വരുത്തുന്ന മറ്റൊരു ഘടകം പപ്പടത്തില്‍ സോഡിയം ബൈ കാര്‍ബണേറ്റ് ഉപയോഗിയ്ക്കുന്നുവെന്നതാണ്. അതായത് സോഡാക്കാരം. ഇത് പപ്പടം കേടാകാതെ ഇരിയ്ക്കുന്നതിനാണ് ഉപയോഗിയ്ക്കുന്നത്. ശരീരത്തിന് ദോഷകരമാണ് സോഡിയംബൈ കാര്‍ബണേറ്റ്. ഇതൊരു കെമിക്കലാണ്. ഇതിനാല്‍ തന്നെ ഉണ്ടാക്കാനിടയുള്ള ദോഷങ്ങളും ചില്ലറയല്ല. ആരോഗ്യമല്ല, അനാരോഗ്യമാണ് ഇതു നല്‍കുന്നത്. രോഗങ്ങളും.സാധാരണ ഗതിയില്‍ പപ്പടം ഉണ്ടാക്കുന്നത് ഉഴുന്നു വച്ചാണ്. എന്നാല്‍ ഇന്നത്തെ ഉഴുന്നു വിലയും മറ്റും കണക്കിലെടുക്കുമ്പോള്‍ ഉഴുന്ന് അത്ര കണ്ട് ഇതില്‍ ഉപയോഗിയ്ക്കുന്നില്ല.

 

 

  അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതൊരു പ്രധാന കാരണമാണ്. വയറിന്റെയും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ദോഷം വരുത്തുന്ന ഒന്നാണിത്.ഈ പ്രത്യേക ഘടകം പല രോഗങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്. ഇത് വായില്‍ ചെറിയ പൊളളല്‍ പോലെയുണ്ടാക്കൂം. ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ക്കും ഇതൊരു പ്രധാന കാരണമാണ്. വയറിന്റേയും കുടലിന്റേയും ആരോഗ്യത്തിന് ഇതു ദോഷമാണ്.

 

 

 

    മൈദ ആരോഗ്യത്തിന് ദോഷകരമാണെന്ന കാര്യം പറയേണ്ടില്ലല്ലോ. മൈദ ചേര്‍ത്ത പപ്പടം കാച്ചിയെടുക്കാനും എളുപ്പമാണ്. മാത്രമല്ല, കൂടുതല്‍ കാലം ഇരിയ്ക്കുമ്പോള്‍ ഇതിന് ചുവപ്പു നിറം വരുന്നുമുണ്ട്. അതായത് പപ്പടം കുറച്ചു ദിവസം ഇരിയ്ക്കുമ്പോള്‍ ചുവപ്പു രാശിയെങ്കില്‍ മൈദ കൊണ്ടുണ്ടാക്കിയതാണെന്നര്‍ത്ഥം. ഉഴുന്നും ഉപ്പം കട്ടക്കാരവുമാണ് സാധാരണ ഗതിയില്‍ പപ്പട ചേരുവകള്‍. എന്നാല്‍ ഇതിനു പകരമായി ദോഷകരമായ ഘടകങ്ങള്‍ ലാഭത്തിനും പപ്പടം കേടാകാതെ ഇരിയ്ക്കുന്നതിനും ഉപയോഗിയ്ക്കുന്നു.  

 

  ഇതു വരുത്തുന്ന ദോഷങ്ങള്‍ ചില്ലറയല്ല.പപ്പടത്തില്‍ അനുവദനീയമായ കാരമുണ്ട്. കട്ടക്കാരം എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ ഇതല്ല, പകരം സോഡാക്കാരമാണ് പലരും ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിയ്ക്കുന്നത്. കപ്പപ്പൊടിയും അരിപ്പൊടിയുമെല്ലാം ഇതില്‍ ഉപയോഗിയ്ക്കുന്നുണ്ട്. 

మరింత సమాచారం తెలుసుకోండి: