ബിഷപ്പ് ഇടപെട്ടുവെന്ന ദിലീപിൻ്റെ ആരോപണം സാമുധായിക സ്പർധ വളർത്താനെന്ന ആരോപണം തള്ളി ബാലചന്ദ്രകുമാർ! നടിയെ ആക്രമിച്ച കേസിൽ ജാമ്യം നേടുന്നതിനായി നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടുവെന്നും ഇതിൻ്റെ പ്രതിഫലമായി ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടെന്ന ദിലീപിൻ്റെ ആരോപണത്തോട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിൽകര ബിഷപ്പിൻ്റെ പേരിൽ പണം ചോദിച്ചെന്ന നടൻ ദിലീപിൻ്റെ ആരോപണം സാമുദായിക സ്പർധ വളർത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപ് നൽകിയ സത്യവാങ്മൂലത്തിൽ പോലീസ് അന്വേഷണം നടത്തട്ടെയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിലാണ്. വർഷങ്ങൾക്ക് മുൻപാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലചന്ദ്രകുമാറിന് പണം നൽകാതെ വന്നതോടെയാണ് കള്ളക്കേസിൽ കുടുക്കിയതെന്നാണ് ദിലീപിൻ്റെ നിലപാട്. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്നതിനിടെ ജാമ്യം നേടുന്നതിനായി നെയ്യാറ്റിൻകര വിഷയത്തിൽ ഇടപെടുത്താമെന്ന് വ്യക്തമാക്കി ബാലചന്ദ്രകുമാർ സമീപിച്ചിരുന്നു. സഹോദരനെയും ബന്ധുക്കളെയുമാണ് അദ്ദേഹം സമീപിച്ചത്. ബിഷപ്പിന് മുഖ്യമന്തിയടക്കമുള്ളവരുമായി ബന്ധമുണ്ടെന്നും ഈ ബന്ധം ഉപയോഗിച്ച് അന്തിമ കുറ്റപത്രത്തിൽ നിന്ന് പേര് ഒഴിവാക്കിക്കാം എന്നായിരുന്നു വാഗ്ദാനം.
മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ബാലചന്ദ്രകുമാറിനെതിരെ ദിലീപിൻ്റെ ആരോപണം. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നു കാണിച്ച് ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. അതേസമയം, പ്രതികൾ അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
കേസിൽ ജാമ്യം നേടിയതിന് പിന്നാലെ ബാലചന്ദ്രകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്ന് ദിലീപ് വ്യക്തമാക്കുന്നുണ്ട്. ബിഷപ്പിനെ ഉപയോഗിച്ച് താൻ നടത്തിയ ഇടപെടൽ മൂലമാണ് ജാമ്യം ലഭിച്ചത്. ഇതിന് പ്രതിഫലമായി ബിഷപ്പിനും സഹായിച്ച മറ്റുചിലർക്കും പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഈ ഭീഷണികൾ അംഗീകരിക്കാതെ വന്നതോടെയാണ് ബാലചന്ദ്രകുമാർ ശത്രുവായതും വ്യാജ തെളിവുകളുമായി രംഗത്തുവന്നതും. പലപ്പോഴായി പത്ത് ലക്ഷം രൂപ വാങ്ങിയെന്നും സത്യവാങ്മൂലത്തിൽ ദിലീപ് പറയുന്നുണ്ട്. ബിഷപ്പിന് മുഖ്യമന്തിയടക്കമുള്ളവരുമായി ബന്ധമുണ്ടെന്നും ഈ ബന്ധം ഉപയോഗിച്ച് അന്തിമ കുറ്റപത്രത്തിൽ നിന്ന് പേര് ഒഴിവാക്കിക്കാം എന്നായിരുന്നു വാഗ്ദാനം.
Find out more: