കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് ഇന്ത്യ; 8 വാക്സിനുകൾ; 5 തന്ത്രങ്ങൾ! രാജ്യത്ത് നിരവധി പരീക്ഷണ വാക്സിനുകളാണ് സർക്കാർ അനുമതിയ്ക്ക് മുന്നോടിയായി മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്നത്. ആഴ്ചകൾക്കകം വാക്സിൻ വിതരണം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ. 130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് കൊവിഡ് 19 വ്യാപനത്തിന് അന്ത്യം കുറിയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊവിഡ് 19 വാക്സിനേഷന് തയ്യാറെടുക്കുകയാണ് ഇന്ത്യ. രണ്ട് കോടി ഡോസ് വാക്സിൻ കൈവശമുണ്ടെന്ന് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ യുഎസ് കമ്പനിയായ ഫൈസറും വാക്സിൻ അനുമതിയ്ക്കായി അപേക്ഷ നൽകിയിട്ടുണ്ട്. ഏതെങ്കിലും വാക്സിന് സർക്കാർ അനുമതി നൽകിയാൽ മുൻഗണനാവിഭാഗത്തിലെ 30 കോടി ആളുകൾക്ക് വാക്സിൻ നൽകിത്തുടങ്ങാനാകും.പരീക്ഷണ വാക്സിനുകൾക്ക് കേന്ദ്രസർക്കാരിന് കീഴിലുള്ള ഡിജിസിഐയുടെ അനുമതി ലഭ്യമായാൽ ഉടൻ തന്നെ വാക്സിൻ വിതരണം തുടങ്ങാനാകും.


  ഈ സാഹചര്യത്തിലാണ് രാജ്യത്ത് വാക്സിൻ വിതരണ പദ്ധതി സംബന്ധിച്ച വിശദമായ വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തു വിടുന്നത്. മൂന്നോ നാലോ ആഴ്ചകളുടെ ഇടവേളയിൽ രണ്ടോ മൂന്നോ ഡോസ് വാക്സിൻ ഓരോരുത്തർക്കും വേണ്ടിവരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് ഉത്പാദിപ്പിച്ച ചിമ്പാൻസി അഡിനോവൈറസ് പ്ലാറ്റ്ഫോമിലുള്ള കൊവിഷീൽഡ് ആണ് ഗവേഷണത്തിൽ മുന്നിൽ. ഇവർ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയിട്ടുണ്ട്. സൈഡസ് കാഡിലയുടെ ഡിഎൻഎ വാക്സിൻ രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ഐഎസിഎംആറും ഭാരത് ബയോടെക്കും ചേർന്ന് വികസിപ്പിക്കുന്ന കൊവാക്സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയിട്ടുണ്ട്.രാജ്യത്ത് എട്ട് വാക്സിനുകൾ പരീക്ഷണത്തിൻ്റെ വിവിധ ഘട്ടങ്ങളിലുണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ചില വാക്സിനുകൾക്ക് അന്തിമ അനുമതി ലഭ്യമാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.


  വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി മുൻഗണനാവിഭാഗക്കാർക്കിടയിൽ വൻതോതിൽ വാക്സിൻ വിതരണം നടത്താനാണ് സർക്കാരിൻ്റെ പദ്ധതി. ഇതിനായി ബ്ലോക്ക് തലം വരെ ബഹുതല ഏകോപനം ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്.റഷ്യൻ വാക്സിനായ സ്പുട്നിക് അഞ്ച് രാജ്യത്ത് ഉടൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കും. ഇന്ത്യൻ കമ്പനിയായ ഡോ. റെഡ്ഡീസ് ആണ് ഇത് ഉത്പാദിപ്പിക്കുന്നത്. യുഎസ് കമ്പനിയായ നോവോവാക്സും സിറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഉത്പാദിപ്പിക്കുന്ന വാക്സിൻ, ബയോളജിക്കൽ ഇ വാക്സിൻ, എച്ച്ജിസിഓ വാക്സിൻ തോമസ് ജഫേഴ്സൺ സർവകലാശാലയുടെ വാക്സിൻ എന്നിവയാണ് രാജ്യത്ത് ഗവേഷണം നടത്തുന്ന മറ്റു വാക്സിനുകൾ.


   ഇതിൽ ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലുള്ള ആറു വാക്സിനുകളിൽ എതെങ്കിലും വാക്സിനുകൾക്ക് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അനുമതി കിട്ടിയേക്കും.  സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വാക്സിൻ വിതരണം നടത്താനാണ് സർക്കാരിൻ്റെ നീക്കം. വാക്ലിൻ വിതരണത്തിൻ്റെ ഒരുക്കങ്ങൾക്കായി ഒരു വർഷത്തോളം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. കുട്ടികൾക്കുൾപ്പെടെ വാക്സിനേഷൻ പദ്ധതിയുട കീഴിൽ നൽകുന്ന 13 വാക്സിനുകളുടെ വിതരണത്തെ ബാധിക്കാതെയായിരിക്കും കൊവിഡ് വാക്സിൻ വിതരണം. കൂടാതെ പൊതുതെരഞ്ഞെടുപ്പിൻ്റെയും അസംബ്ലി തെരഞ്ഞെടുപ്പിൻ്റെയും അന്തസത്ത ഉൾക്കൊണ്ടായിരിക്കും വാക്സിൻ വിതരണം ചെയ്യുകയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണത്തിനായി തന്ത്രപ്രധാനമായ അഞ്ച് തത്വങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്.

Find out more: