മുംബൈ കേന്ദ്രമായുള്ള മരുന്ന് കമ്പനിയുടെ ഉടമയായ ലീനയുടെ ആസ്തി 21,340 കോടി രൂപയാണ്.പട്ടികയിൽ ഇടംപിടിച്ച 100 വനിതാ സമ്പന്നരിൽ 31 പേരും സ്വയം വളർന്നുവന്ന സമ്പന്നരാണ്. എച്ച്സിഎൽ ടെക്‌നോളജീസിന്റെ റോഷ്ണി നഡാർ മൽഹോത്രയാണ് പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത്.പട്ടികയിൽ ഇടംപിടിച്ച വനിതാ സംരംഭകരുടെ മൊത്തം ആസ്തി 27,2540 കോടി രൂപയാണ്. വനിതാ സമ്പന്നരുടെ ശരാശരി പ്രായം 53 ആണ്. പട്ടികയിൽ ഇടംപിടിച്ചവരിൽ 19 പേർ 40 വയസിന് താഴെയുള്ളവരാണ്. സെപ്തംബർ 30 വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് 2020ലെ വനിതാ സമ്പന്നരുടെ പട്ടിക ഹുറൂൺ ഇന്ത്യ തയ്യാറാക്കിയിരിക്കുന്നത്.
18,620 കോടി രൂപയുമായി ദിവിസ് ലബോറട്ടറിസ് ഡയറക്ടർ നിലിമ മോതാപർതി നാലാം സ്ഥാനത്തും 11,590 കോടി രൂപയുമായി സോഹോ സ്ഥാപകൻ ശ്രീധറിന്റെ സഹോദരി രാധ വെമ്പു അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ നര ഭുവനേശ്വരി പട്ടികയിൽ 65-ാം സ്ഥാനത്താണുള്ളത്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എജ്യുക്കേഷൻ എന്ന കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ് (സിഇഒ) വിദ്യ. 2,780 കോടി രൂപയാണ് വിദ്യയുടെ ആസ്തി. സ്വയം വളർന്നുവന്ന വനിതാ സംരംഭകരിൽ എട്ടാം സ്ഥാനമാണ് വിദ്യ കരസ്ഥമാക്കിയത്.
click and follow Indiaherald WhatsApp channel