ഇന്ത്യ സിക്കായി കളിക്കുന്ന സക്‌സേന ഇന്ത്യ എയ്‌ക്കെതിരെ ഏഴ് വിക്കറ്റ് പ്രകടനം നടത്തി. സക്‌സേനയുടെ ബൗളിങ് കരുത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ സി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (143), മായങ്ക് അഗര്‍വാള്‍ (120) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സെടുത്തു. ഇന്ത്യ സി 232 റൺസിന്റെ കൂറ്റൻ ജയം നേടി. മറുപടി ബാറ്റിങ്ങില്‍ സക്‌സേനയുടെ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന ഇന്ത്യ എ 29.5 ഓവറില്‍ 134ന് എല്ലാവരും പുറത്തായി. മലയാളി താരം വിഷ്ണു വിനോദിന് 12 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.
31 റണ്‍സ് നേടിയ മലയാളി തരാം ദേവ്ദത്ത് പടിക്കലാണ് ഇന്ത്യ എയുടെ ടോപ് സ്‌കോറര്‍. ഭാഗവര്‍ മെരയ് (30) ഭേദപ്പട്ട പ്രകടനം പുറത്തെടുത്തു. മറ്റൊര്‍ക്കും തിളങ്ങാനായില്ല.
click and follow Indiaherald WhatsApp channel