കൊവിഡ്- 19 നെ നേരിടാന്‍ സാമൂഹിക അകലം മാത്രമാണ് വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുള്ള ഒരേയൊരു ഉപാധിയെന്ന് പ്രധാന മന്ത്രി മോദി പറയുന്നു. വാരണാസിയിലെ ജനങ്ങളോട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

 

 

  രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതുസംഭാഷണമാണിത്. ശക്തമായ നടപടി ണ്ടായാല്‍  സ്വീകരിക്കും.

 

 

  ആരോഗ്യപ്രവര്‍ത്തകര്‍ ദൈവത്തെ പോലെ ജീവന്‍ രക്ഷിക്കുന്നുവെന്ന് മോദി. "ഒരുപാട് പേര്‍ രോഗവിമുക്തി നേടുന്നുണ്ട്. കരുതലുണ്ടെങ്കില്‍ രോഗത്തെ അകറ്റാം", മോദി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉള്ളവര്‍ക്കെതിരെ വിവേചനം പാടില്ല.

 

 

  113 കോടി ജനങ്ങളുടെ ബലത്തില്‍ ഈ യുദ്ധം ജയിക്കും. മഹാഭാരതയുദ്ധം 18 ദിവസത്തിനുള്ളില്‍ ജയിച്ചു. ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് 21 ദിവസത്തേക്ക് മാത്രമാണ്. ഇപ്പോള്‍ പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍ പ്രതിസന്ധി നീളുമെന്നും മോദി. 

 

 

 കൊവിഡിനെ നേരിടാന്‍ കരുണ വേണം. നവരാത്രിയില്‍ 9 ദരിദ്ര കുടുംബങ്ങളെ ഏറ്റെടുക്കാന്‍ മോദി ആഹാനം ചെയ്തു. കൊവിഡിനെതിരായ പോരാട്ടം 21 ദിവസത്തിനുള്ളില്‍ ജയിക്കക്കുമെന്ന് മോദി. 

 

మరింత సమాచారం తెలుసుకోండి: