തൃക്കാക്കരയിൽ പിഴച്ചതെങ്ങനെ? അന്വേഷിക്കാൻ സിപിഎം കമ്മീഷൻ രംഗത്ത്!  എ കെ ബാലനും ടി പി രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങൾ. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായോ എന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ കമ്മീഷൻ അന്വേഷിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. തൃക്കാക്കര തെരഞ്ഞെടുപ്പ് തോൽവിയിൽ അന്വേഷണവുമായി സിപിഎം. വോട്ട് ചോർച്ച ഉണ്ടായോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ രണ്ടംഗ കമ്മീഷനെയാണ് സിപിഎം നിയോഗിച്ചിരിക്കുന്നത്. നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയും വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനും വീഴ്ചകൾ പരിശോധിക്കാനും സിപിഎം അന്വേഷണ കമ്മീഷനുകൾ രൂപീകരിച്ചിരുന്നു. 






  ഈ കമ്മീഷനുകളുടെ റിപ്പോർട്ടുകൾക്കനുസരിച്ച് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് സമാനമായാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാനും സിപിഎം കമ്മീഷനെ നിയോഗിക്കുന്നത്. എംഎൽഎമാർക്കും ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ബൂത്തുകളുടെ ചുമതല നൽകിയായിരുന്നു തൃക്കാക്കരയിൽ സിപിഎമ്മും ഇടതുമുന്നണിയും തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിച്ചത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ പി രാജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് എന്നിവർക്കായിരുന്നു തെരഞ്ഞെടുപ്പ് ചുമതല. മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചത് എം സ്വരാജായിരുന്നു.






   വോട്ട് ചോർച്ചയടക്കമുള്ള കാര്യങ്ങൾ രണ്ടംഗ കമ്മീഷൻ അന്വേഷിക്കും. ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് നേതാക്കളും സജീവമായി പ്രചാരണത്തിനിറങ്ങിയിട്ടും വലിയ തോൽവിയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമാണ് പാ‍ർട്ടി പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷൻ നിയമിക്കണോയെന്ന കാര്യത്തിൽ സംസ്ഥാന സമിതിയിൽ ച‍ർച്ചയ്ക്ക് ശേഷമാണ് തീരുമാനമായതെന്നാണ് റിപ്പോർട്ട്. ഈ കമ്മീഷനുകളുടെ റിപ്പോർട്ടുകൾക്കനുസരിച്ച് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് സമാനമായാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാനും സിപിഎം കമ്മീഷനെ നിയോഗിക്കുന്നത്. 





  നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയും വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനും വീഴ്ചകൾ പരിശോധിക്കാനും സിപിഎം അന്വേഷണ കമ്മീഷനുകൾ രൂപീകരിച്ചിരുന്നു. ഈ കമ്മീഷനുകളുടെ റിപ്പോർട്ടുകൾക്കനുസരിച്ച് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് സമാനമായാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാനും സിപിഎം കമ്മീഷനെ നിയോഗിക്കുന്നത്. 

Find out more: