ഭക്ഷണ ശേഷം ഉടനെ കുളിച്ചാൽ എന്ത് സംഭവിക്കും? ഭക്ഷണശീലം വെറും ഒരു ദിനചര്യ മാത്രമല്ല ഒരു സംസ്കാരത്തിൻ്റെ ഭാഗം കൂടിയാണ്. നല്ല ഭക്ഷണ ശീലത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അത് എല്ലാവിധത്തിലും ഒരാളുടെ ആരോഗ്യവും ശാരീരിക ക്ഷേമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നല്ല ഭക്ഷണശീലം ഒരാളെ എല്ലായ്പ്പോഴും ആരോഗ്യമുള്ളതാക്കി തീർക്കാൻ സഹായിക്കുമ്പോൾ മോശം ശീലങ്ങൾ നിങ്ങളെ രോഗികളാക്കി മാറ്റുമെന്നാണ്. ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിന് ദോഷം വരുത്താൻ സാധ്യതയുള്ള ഒരു ഭക്ഷണ ശീലത്തെക്കുറിച്ചാണ് നമ്മളിന്ന് ചർച്ചചെയ്യാൻ പോകുന്നത്. പണ്ടത്തെ കാലത്ത് ഒരു ചൊല്ലുണ്ടായിരുന്നു. ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം എന്നാണത്. ഇന്ന് ആരുമത് കേട്ടിട്ട് കൂടിയുണ്ടാവാൻ വഴിയില്ല. നമ്മുടെ പൂർവ്വികരായവർ ആയുർവേദ വിധികൾ പ്രകാരം ആരോഗ്യകരവും നിർമ്മലവുമായ ജീവിതശൈലി നയിക്കുന്നതിനായി ദൈനംദിന ജീവിതത്തിൽ പ്രകൃതിവിരുദ്ധമായി കണക്കാക്കിയിരുന്നതും ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നതുമായ നിയമങ്ങളിൽ ഒന്നായിരുന്നു ഈ ദുശ്ശീലം.


  എത്ര വിശപ്പുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്നത് കുളി കഴിട്ടാവണമെന്ന് പണ്ടുള്ളവർ നിഷ്കർഷിച്ചിരുന്നു. കാരണം ഉണ്ടുകഴിഞ്ഞ ശേഷമുള്ള കുളി ആരോഗ്യത്തിന് പലരീതിയിലും ദോഷകരമായി മാറുമെന്ന് പറയപ്പെട്ടിരുന്നു. ഭക്ഷണശീലം പോലെ തന്നെ കുളിയും നമ്മുടെ ദൈനംദിന ദിനചര്യയുടെ ഭാഗമാണ്. ഭൂരിഭാഗം പേരും രാവിലെയും വൈകുന്നേരവുമൊക്കെയായി രണ്ടും മൂന്നും നേരമൊക്കെ കുളിക്കുന്നവരാണ്. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങുന്നതിന് മുൻപും ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികേ വന്നു കേറുമ്പോഴുമെല്ലാം കുളിക്കുന്നവരുണ്ട്. ഇന്നത്തെ കാലത്ത് കുളിക്കുന്നതിന് പ്രത്യേകിച്ച് സമയക്രമമൊന്നും ഇല്ലെന്നത് ശരി തന്നെ. എങ്കിലും ഭക്ഷണം കഴിച്ച ഉടൻ തന്നെയാണ് നിങ്ങൾ കുളിക്കുന്നതെങ്കിൽ ഇത് നിങ്ങളുടെ ശരീരത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ദൈനംദിന ജീവിതത്തിൽ നാം ചെയ്യുന്ന ഓരോ പ്രവർത്തനത്തിനും ഒരു നിശ്ചിത സമയ പരിധിയുണ്ടെന്നും ആ പരിധിക്കപ്പുറം കടന്ന് കാര്യങ്ങൾ ചെയ്യുന്നത് മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുമെന്നും പറയപ്പെടുന്നു.



 അതുകൊണ്ടുതന്നെ ഭക്ഷണം കഴിച്ച് അടുത്ത 2 മണിക്കൂറിനുള്ളിൽ ഒരാൾ കുളിക്കാൻ പാടുള്ളതല്ല എന്ന് ആയുർവേദം നിർദ്ദേശിക്കുന്നു. ശരീരത്തിലെ അഗ്നിയുടെ മൂലകമാണ് നാം കഴിച്ച ഭക്ഷണങ്ങളുടെ ദഹനത്തെ ആരോഗ്യപൂർണ്ണമാക്കി മാറ്റുന്നത്. ഒരാൾ കഴിക്കുന്ന സമയങ്ങളിൽ ശരീരത്തിലെ അഗ്നിയുടെ ഘടകങ്ങൾ സജീവമായി മാറുകയും ഫലപ്രദമായ ദഹനത്തിനായി രക്തചംക്രമണത്തെ മെച്ചപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ സമയം നിങ്ങൾ കുളിക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടാൽ ഇത് ശരീരത്തിലെ സ്വാഭാവിക താപനിലയെ കുറച്ചുകൊണ്ട് ദഹനത്തെ മന്ദഗതിയിലാക്കുന്നതിന് കാരണമാകുന്നു.



ആയുർവേദം ചിന്തകൾ പ്രകാരം ശരീരത്തിന് ആവശ്യമായ എന്ത് കാര്യം ചെയ്യുന്നതിനും അതിൻ്റേതായ ഒരു സമയക്രമമുണ്ടെന്നാണ്. പ്രകൃതി നിയമമനുസരിച്ച്, ഭക്ഷണം കഴിക്കുന്നതിനു മുൻപാവണം ഒരാൾ കുളിക്കേണ്ടത്. കാരണം കുളിക്കുമ്പോൾ ശരീരം ശുദ്ധീകരിക്കപ്പെടുക മാത്രമല്ല, ശരീരത്തിലെ ഓരോ കോശങ്ങളും വീണ്ടും ഊർജ്ജസ്വലമായി മാറി ശരീരത്തിന് വിശപ്പിൻ്റെ സിഗ്നലുകളെ നൽകുകയും ചെയ്യുമെന്നാണ്. ഭക്ഷണം കഴിച്ച ശേഷമാണെങ്കിൽ കുറഞ്ഞത് 35-40 മിനിറ്റെങ്കിലും കാത്തിരിക്കുന്നു കഴിഞ്ഞാവണം കുളിക്കേണ്ടത്.
 

Find out more: