കോവിദഃ വാക്‌സിൻ നല്ലതാണോ? ആദ്യം മോദിയെ കുത്തിവെക്കണ മെന്നു വെല്ലു വിളിച്ചു കോൺഗ്രസ്സ് നേതാവ്!രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ്റെ ആദ്യ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്നാണ് ബിഹാറൽ നിന്നുള്ള കോൺഗ്രസ് നേതാവ് അജിത് ശർമ ആവശ്യപ്പെട്ടത്. രാജ്യത്ത് വിതരണം ചെയ്യാനായി അനുമത നൽകിയ കൊവിഡ് 19 വാക്സിൻ്റെ സുരക്ഷിതത്വം സംബന്ധിച്ച് വിവാദം തുടരുന്നതിനിടെ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്. ജനങ്ങളുടെ സംശയം മാറ്റാനായി റഷ്യയിലെയും അമേരിക്കയിലെയും രാഷ്ട്രത്തലവന്മാർ വാക്സിൻ്റെ ആദ്യ കുത്തിവെയ്പ്പ് സ്വീകരിച്ചു. പ്രധാനമമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ ഉന്നത നേതാവും കൊവിഡ് 19 പ്രതിരോധ വാക്സിൻ ആദ്യം സ്വീകരിച്ച് ജനങ്ങളിൽ വിശ്വാസമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



 മാത്രമല്ല പുതുവർഷത്തിൽ രണ്ട് വാക്സിനുകൾ ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ജനങ്ങൾക്ക് ഇതുസംബന്ധിച്ച് സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കൊവിഷീൽഡ് വാക്സിൻ, ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം ഡിസിജിഐ നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്. ആഴ്ചകൾക്കുള്ളിൽ തന്നെ വാക്സിനേഷൻ ആരംഭിക്കാനും ആദ്യഘട്ടത്തിൽ രാജ്യത്തെ 3 കോടിയോളം ആരോഗ്യപ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും വാക്സിൻ നൽകാനുമാണ് സർക്കാർ തയ്യാറെടുക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭരത് ബയോടെക്കും വികസിപ്പിച്ച വാക്സിനുകളുടെ ക്രെഡിറ്റ് സ്വന്തമാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു.



എന്നാൽ രണ്ട് കമ്പനികളും സ്ഥാപിക്കപ്പെട്ടത് കോൺഗ്രസ് ഭരണകാല്താണെന്നും അതുകൊണ്ട് ആളുകൾ കോൺഗ്രസിനെക്കൂടി അഭിനന്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഐസിഎംആറിൻ്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ ഈ വാക്സിന് അനുമതി നൽകിയത് പ്രതിപക്ഷ പാർട്ടികൾ വിവാദമാക്കിയിട്ടുണ്ട്. 



കൊവാക്സിന് അനുമതി നൽകിയ തീരുമാനം അപക്വമാണെന്നും അപകടകരമാണെന്നും കോൺഗ്രസ് എം പി ശശി തരൂർ വ്യക്തമാക്കിയിരുന്നു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണ പൂർത്തിയാകുന്നതു വരെ കാത്തിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയ കൊവിഷീൽഡ് വാക്സിന് 70.43 ശതമാനം ഫലപ്രാപ്തിയാണുള്ളത്.  

మరింత సమాచారం తెలుసుకోండి: