അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ ഐ സി യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റുമെന്നും ആണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
എന്നാല്‍ വാവ സുരേഷിനെതിരെ ഇപ്പോള്‍ സോഷ്യല്‍മീഡിയകള്‍ വഴി കുപ്രചരണമാണ് നടക്കുന്നത്.
പാമ്പ് കടിയേറ്റ വാവ സുരേഷ് അത്യാസന്ന നിലയിലാണെന്നും ഏത് നിമിഷവും ജീവന് അപകടം സംഭവിച്ചേക്കാം എന്നുമൊക്കെയുള്ള തരത്തിലാണ് സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
അതേസമയം ഇത് വാസ്തവ വിരുദ്ധമാണെന്നും തനിക്കെതിരെ പ്രചരിക്കുന്നതൊന്നും സത്യമല്ലെന്നും, ഇക്കാര്യത്തില്‍ ഏറെ ദുഖമുണ്ടെന്നും വാവ സുരേഷ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാവ സുരേഷിന് അണലിയുടെ കടിയേല്‍ക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരു വീട്ടിലെ കിണറില്‍ നിന്നും പിടിച്ച അണലിയാണ് അദേഹത്തിനെ കടിച്ചത്.
click and follow Indiaherald WhatsApp channel