അംജുക്കയുടെ വക സ്‌പെഷൽ ബേബി ഷവർ പാർട്ടി; അസ്‌ല മാർലിയുടെ പുതിയ വിശേഷങ്ങൾ! യാത്ര ചെയ്യാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല. അതിനാൽ ദുബായിൽ തന്നെ തുടരുകയായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോഴായിരുന്നു ദുബായിൽ നിന്നും നാട്ടിലേക്കെത്തിയത്. പ്രിയപ്പെട്ടവരെല്ലാം ഗംഭീരമായ വരവേൽപ്പായിരുന്നു ഒരുക്കിയത്. ഗർഭകാല ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കാനായി മത്സരിക്കുകയായിരുന്നു പ്രിയപ്പെട്ടവർ. ആ വിശേഷങ്ങളും വ്ളോഗിലും പോസ്റ്റുകളിലൂടെയുമായി പങ്കുവെക്കുന്നുണ്ടായിരുന്നു.കുഞ്ഞതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് അസ്ല മാർലി. അഞ്ചാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷം വ്‌ളോഗിലൂടെ പങ്കുവെച്ചിരുന്നു. യുകെയിൽ നിന്നും ദുബായിലെത്തിയപ്പോഴായിരുന്നു കൂട്ടിനൊരാൾ കൂടി വരികയാണെന്ന് അറിഞ്ഞത്. അഞ്ചാം മാസമായപ്പോഴായിരുന്നു സീമന്തം ചടങ്ങ് നടത്തിയത്. ഇത് ഹിന്ദുക്കളുടെ ആചാരമല്ലേ, നിങ്ങൾ മുസ്ലീം അല്ലേയെന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.
ഈ ചടങ്ങ് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് ഫംഗ്ക്ഷൻ തീരുമാനിച്ചത്. ഫോണിലൂടെയായി അംജുവും ചടങ്ങിന്റെ ഭാഗമാവുകയായിരുന്നു. ഏഴാം മാസത്തിലാണ് മിക്കവരും ഈ ചടങ്ങ് നടത്തുന്നത്. ചിലരൊക്കെ അഞ്ചാം മാസത്തിലും നടത്താറുണ്ട്. പട്ടുസാരിയും കുപ്പിവളയുമൊക്കെയായി ഗംഭീരമായിരുന്നു ചടങ്ങ്. അംജു ഇല്ലെങ്കിലും വീട്ടുകാരെല്ലാവരും ചടങ്ങില് പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് അസ്ല എത്തിയിരുന്നു. അന്ന് വളകാപ്പിന് വരാൻ പറ്റിയില്ലല്ലോ അംജുക്കയ്ക്ക്, അതുകൊണ്ട് ബേബി ഷവർ നടത്തുകയാണ്. ഫ്രണ്ട്‌സൊക്കെ വരുന്നുണ്ട് അവിടേക്ക്. നമ്മൾക്ക് നല്ലൊരു മെമ്മറി സമ്മാനിക്കാനായി എല്ലാം റെഡിയാക്കിയത് ഫ്രണ്ട്‌സാണെന്നും ഇരുവരും പറഞ്ഞിരുന്നു. അംജുക്ക ഇല്ലാതെ എന്തിനാണ് പരിപാടി വെച്ചതെന്ന് അന്ന് എല്ലാവരും ചോദിച്ചില്ലേ, അതിനുള്ള മറുപടി കൂടിയാണ് ഇതെന്നും അസ്ല പറഞ്ഞിരുന്നു.കുറേ സന്തോഷം ഒന്നിച്ചെത്തിയ പോലെയായിരുന്നു.
കേക്ക് കട്ടിംഗും, വിഭവസമൃദ്ധമായ ഫുഡും, ഫോട്ടോഷൂട്ടുമൊക്കെയായി പാർട്ടി ഗംഭീരമായിരുന്നു. ഇടയ്ക്ക് ചില സർപ്രൈസ് ഗിഫ്റ്റുകളും കിട്ടിയിരുന്നു. ജെൻഡർ നോക്കാൻ പ്ലാനുണ്ടോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. ജെൻഡർ ഏതാണെന്ന് ഞങ്ങൾക്ക് അറിയാമെന്നായിരുന്നു അസ്ലയുടെ മറുപടി.ഫംഗക്ഷൻ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോഴായിരുന്നു അസ്ല ദുബായിലേക്ക് പോയത്. ഇപ്പോഴിതാ ദുബായിൽ നിന്നും നേരെ യുകെയിലേക്ക് പോയതിന്റെ വിശേഷങ്ങളാണ് വീഡിയോയിലൂടെ പങ്കുവെച്ചിട്ടുള്ളത്. ലാസ്റ്റ് വ്‌ളോഗ് ചെയ്യുന്ന സമയത്ത് ഞാൻ ദുബായിലായിരുന്നു. യുകെയിലേക്ക് വരുന്നതിനെക്കുറിച്ചൊന്നും ആരോടും പറഞ്ഞിട്ടില്ല.
പെട്ടെന്നായിരുന്നു ഇത് തീരുമാനിച്ചത്. ഒരാഴ്ചത്തേക്ക് വേണ്ടി വന്നതാണ്. ഉടനെ തിരിച്ചുപോവും. അത്യാവശ്യ കാര്യത്തിന് വേണ്ടിയാണ് ഈ സമയത്ത് ഇങ്ങോട്ടേക്ക് വന്നത്.അഞ്ചാം മാസമായപ്പോഴായിരുന്നു സീമന്തം ചടങ്ങ് നടത്തിയത്. ഇത് ഹിന്ദുക്കളുടെ ആചാരമല്ലേ, നിങ്ങൾ മുസ്ലീം അല്ലേയെന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. ഈ ചടങ്ങ് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് ഫംഗ്ക്ഷൻ തീരുമാനിച്ചത്.
Find out more: