യുഎസിൽ 1000-ലധികം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കരെ പിരിച്ചുവിട്ടു! ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇപ്പോൾ മന്ത്രാലയം ഈ നടപടി സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ 1000 ലധികം ഉദ്യോഗസ്ഥരെ ട്രംപ് ഭരണകൂടം പിരിച്ച് വിട്ടു."അമേരിക്കയുടെ നയതന്ത്രജ്ഞർക്ക് നന്ദി" എന്ന് എഴുതിയ ബാനറുകളുമായി ആളുകൾ കെട്ടിടങ്ങൾക്ക് പുറത്ത് പ്രതിഷേധവുമായി ഒത്തുകൂടിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ട്രംപ് ഭരണകൂടം ഇത്രയും ജീവനക്കാരെ ഒരുമിച്ച് പിരിച്ച് വിട്ടത് ഓഫീസുകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും എന്നാണ് ജനങ്ങൾ പറയുന്നത്. പിരിച്ചുവിടൽ പ്രഖ്യാപനം നടന്നതിന് ശേഷം, ഓഫീസിലെ ജീവനക്കാർ അവരുടെ സാധനങ്ങളുമായി കെട്ടിടം വിട്ടു പോകുന്നതും സഹപ്രവർത്തകർ പിരിഞ്ഞു പോകുന്ന ജീവനക്കാരെ അഭിന്ദിക്കുകയും ചെയുന്ന വീഡിയോകളും പുറത്ത് വരുന്നുണ്ട്.
ഈ നടപടിയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ലക്ഷ്യം വെച്ചത്, അഭയാർത്ഥികളെ യുഎസിലേക്ക് പുനരധിവസിപ്പിക്കുന്ന ബ്യൂറോ ഓഫ് പോപ്പുലേഷൻ, റെഫ്യൂജീസ് ആൻഡ് മൈഗ്രേഷൻസ് ഓഫീസ് ഓഫ് അഡ്മിഷൻസിലെ എല്ലാ സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും, അഫ്ഗാൻ അഭയാർത്ഥികളെ സഹായിക്കുന്ന കെയർ ഓഫീസിലെ ജീവനക്കാരെയുമാണ്. 1,107 സിവിൽ സർവീസ് ജീവനക്കാരും 246 വിദേശ സർവീസ് ജീവനക്കാരെയും പിരിച്ചുവിട്ടതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ വർഷം ആദ്യം 1,500 ൽ അധികം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാർ സ്വയം വിരമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ കുട്ടപിരിച്ചുവിടൽ നടന്നത്. അമിതമായ സർക്കാർ ചിലവുകൾ കുറക്കുക എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രധാന വാഗ്ദാനത്തിന്റെ ഭാഗമായാണ് ഈ നടപടികളെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.
ഇതിന്റെ ഭാഗമായി യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് അടച്ചുപൂട്ടുകയും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റുമായി ലയിപ്പിക്കുകയും ചെയ്തത്. സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ ഈ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. "സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ സിവിൽ സർവീസ്, ഫോറിൻ സർവീസ് ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം രാജ്യ സുരക്ഷയെ ഇല്ലാതെയാക്കും" എന്നും അവർ പറഞ്ഞു. ഇത് നികുതി പണം ലഭിക്കാനായുള്ള നടപടിയല്ല എന്ന് അവർ പറഞ്ഞു.
ഇപ്പോൾ ഉണ്ടായ നടപടി കൊണ്ടുതന്നെ അമേരിക്ക ഫസ്റ്റ് എന്നല്ല, അമേരിക്ക പിൻവാങ്ങുകയാണ് എന്നാണ് പറയേണ്ടത് എന്ന് സെനറ്റർ ക്രിസ് വാൻ ഹോളൻ പറഞ്ഞു.അമിതമായ സർക്കാർ ചിലവുകൾ കുറക്കുക എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രധാന വാഗ്ദാനത്തിന്റെ ഭാഗമായാണ് ഈ നടപടികളെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് അടച്ചുപൂട്ടുകയും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റുമായി ലയിപ്പിക്കുകയും ചെയ്തത്.
Find out more: