രസം പ്രതിരോധ ഔഷധമോ? അതെ അതാണ് ശരി. വ്യായാമവും ഭക്ഷണവുമെല്ലാം ഇതിൽ പെടും. നാടൻ രീതിയിൽ തയ്യാറാക്കുന്ന വസ്തുക്കൾ മതി, ഭക്ഷണവും പാനീയവും മതി പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കാൻ. ഇതിനായി വില കൊടുത്ത് പുറമേ നിന്നും മരുന്നുകൾ വാങ്ങി കഴിയ്‌ക്കേണ്ട ആവശ്യവുമില്ല. യാതൊരു ദോഷവും വരുത്താതെ വീട്ടിൽ തന്നെ തയ്യാറാക്കി കുടിയ്ക്കാൻ, കഴിയ്ക്കാൻ സാധിയ്ക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളുമെല്ലാം ധാരാളമുണ്ട്. പാരമ്പര്യ രീതിയിൽ തയ്യാറാക്കുന്ന ഇതിലെ ചേരുവകളാണ് ഇവയ്ക്കീ ഗുണം നൽകുന്നത്. ഇത്തരത്തിലെ പ്രതിരോധ പാനീയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് രസം.



പൊതുവേ സൗത്തിന്ത്യൻ വിഭവമായി അറിയപ്പെടുന്ന ഇതിന്റെ രസം ഏറെ രസകരമാണെന്നു മാത്രമല്ല, നമ്പർ വൺ പ്രതിരോധ പാനീയം കൂടിയാണിത്.കൊവിഡ് പ്രതിരോധത്തിന് വഴികൾ തേടിക്കൊണ്ടിയിയ്ക്കുകയാണ് എല്ലാവരും. സയൻസ് ഏറെ വളർന്നിട്ടും ഈ കുരുത്തക്കൊള്ളി വൈറസിന് തടയിടാൻ ഇതു വരെ മരുന്നൊന്നും ആയിട്ടില്ല. മറ്റേത് വൈറൽ ഇൻഫെക്ഷനുകളെ പോലെ തന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കുകയെന്നതാണ് ആകെയുള്ള വഴി. കുരുമുളക് രസം, തക്കാളി രസം എന്നിങ്ങനെ രസത്തിൽ തന്നെ വകഭേദങ്ങളുണ്ട്. ഓരോ സ്ഥലങ്ങളിലും ഇതിൽ വരുന്ന വ്യത്യാസങ്ങളുമുണ്ട്.


 ഇത് ചില ചേരുവകളുടെ കാര്യത്തിലെങ്കിലും. രസത്തിന്റെ പ്രധാന ചേരുവകൾ കുരുമുളക്, ജീരകം, വെളുത്തുള്ളി, മഞ്ഞൾ, മുളക്, കറിവേപ്പില, മല്ലിയില, പുളി, തക്കാളി തുടങ്ങിയവയെല്ലാമാണ്. ഇവയ്‌ക്കെല്ലാം തന്നെ ശരീരത്തിന് പ്രതിരോധം വർദ്ധിപ്പിയ്ക്കാനുള്ള കഴിവുമുണ്ട്. വെളുത്തുള്ളിരസം ഭക്ഷ്യ വിഭവങ്ങളിൽ ഒന്നായാണ് അറിയപ്പെടുന്നതെങ്കിലും പണ്ടു കാലത്ത് കോൾഡ്, പനി പോലുള്ള അവസ്ഥകളിൽ ഇതുണ്ടാക്കി കുടിയ്ക്കുന്നത് പതിവായിരുന്നു. ഇതിൽ ചേർക്കുന്ന ചേരുവകൾ മരുന്നു ഗുണം നൽകുന്നവയെന്നതാണ് കാര്യം. അണുബാധകൾക്ക് ഉള്ളിൽ നിന്നും പുറമേ നിന്നുമെല്ലാം നല്ല മരുന്നായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. 


കുരുമുളകിലെ പെപ്പറൈൻ ഏറെ ഗുണങ്ങൾ അടങ്ങിയ ഒന്നാണ്. അണുബാധകൾക്കും വൈറസ് ബാധകൾക്കുമെതിരായ നല്ലൊന്നാന്തരം മരുന്നാണിത്. ജീരകവും മരുന്നു ഗുണങ്ങൾ അടങ്ങിയതാണ്. രസത്തിലെ പുളി നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റാണ്. ഇത് ആരോഗ്യത്തിനും ചർമത്തിനും ഒരുപോലെ ഗുണകരവുമാണ്.വെളുത്തുള്ളി നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. ഇതിലെ അലിസിൻ ആണ് ഈ ഗുണം നൽകുന്നത്.കറിവേപ്പില പോലെ എന്നൊരു പ്രയോഗം തന്നെയുണ്ട്.



എന്നാൽ കറിവേപ്പില എന്ന ഈ ഇലയ്ക്ക്, ഏഷ്യൻ ഒറിജിനുള്ള ഈ ഇലയ്ക്കുള്ള ആരോഗ്യപരമായ ഗുണങ്ങൾ ചെറുതല്ല. കറിവേപ്പിലയ്ക്ക് പല അസുഖങ്ങളും പരിഹരിയ്ക്കാൻ സാധിയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്. അയേൺ, ഫോളിക് ആസിഡ്, കാൽസ്യം പോലുള്ള ധാരാളം വൈറ്റമിനുകൾ അടങ്ങിയ ഒന്നാണ് കറിവേപ്പില.ഇതിൽ പലരും സ്വാദിനും മണത്തിനുമായി ചേർക്കുന്ന മല്ലിയിലയും ഏറെ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു. രസത്തിൽ ചേർക്കുന്ന ഒന്നാണ് കറിവേപ്പില. സ്വാദിനും മണത്തിനും വേണ്ടി കറികളിൽ ചേർക്കുന്ന ഇത് നാം കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്.  

మరింత సమాచారం తెలుసుకోండి: