തന്റെ ലുക്ക് കണ്ട് വിലയിരുത്തുന്നവരെ തിരുത്താറില്ല എന്ന് നടൻ അർജുൻ ദാസ്! ബോളിവുഡ് ആർജെ ആയിരുന്ന അർജുന്റെ ശബ്ദം തന്നെയാണ് ഇപ്പോൾ അർജുന്റെ ഐഡന്റ്റ്റി. തമിഴ് സിനിമയിൽ ഇപ്പോൾ വില്ലനായും നായകനായും മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ് അർജുൻ ദാസ്. കാണാൻ ഷാരൂഖ് ഖാനെ പോലെയാണെന്ന് പറഞ്ഞാണ് ആദ്യം ആളുകൾ നോട്ടമിട്ടത്, പിന്നീട് ഘനഗംഭീരമായ അർജുൻ ദാസിന്റെ ശബ്ദത്തെയും ആരാധകർ ഇഷ്ടപ്പെട്ടു.എന്നാൽ ലുക്ക് കണ്ടിട്ട് അർജുനെ ജഡ്ജ് ചെയ്യുന്നവരും ഉണ്ട്. ചില സിനിമകളിൽ വില്ലനായി അഭിനയിച്ചതുകൊണ്ടും, നീട്ടി വളർത്തിയ മുടിയുമൊക്കെ കണ്ട് നന്നായി മദ്യപിക്കുന്ന ആളാണ്, ലഹരിയും ഉപയോഗിക്കും, കണ്ടാലറിയില്ലേ എന്ന് പറയുന്നവരുണ്ട്. അങ്ങനെ പറയുന്നവരെ ഞാൻ തിരുത്താൻ നിൽക്കാറില്ല.





എനിക്കൊപ്പം പെരുമാറുമ്പോഴും സംസാരിക്കുമ്പോഴും മനസ്സിലാവും ഞാൻ എങ്ങനെയുള്ള ആളാണ് എന്ന്, അടുത്തറിയാവുന്നവർക്കും അറിയാം. അതുകൊണ്ട് തിരുത്താറില്ല. മാത്രമല്ല, ജീവിതത്തിൽ മദ്യപിക്കാത്ത ആളാണ് താൻ എന്നും അർജുൻ പറയുന്നു. ആദ്യമൊക്കെ വീട്ടുകാരും ചോദിക്കുമായിരുന്നു എന്താണ് നിന്റെ പരിപാടി, കല്യാണം കഴിക്കുന്നില്ലേ എന്നൊക്കെ. പിന്നെ അവരും നിർത്തി. ഇപ്പോൾ മുത്തശ്ശിക്കാണ് നിർബന്ധം. പക്ഷേ മുത്തശ്ശിയെ പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കും. നിലവിൽ ഞാൻ കരിയറിനെയാണ് ഏറ്റവും അധികം ഫോക്കസ് ചെയ്യുന്നത് എന്ന് വീട്ടുകാർക്കറിയാം.





 അത്രയും സപ്പോർട്ടാണ് അവർ- അർജുൻ ദാസ് പറഞ്ഞു അർജുൻ ദാസ് സിംഗിളാണ്, കല്യാണം കഴിക്കുന്നില്ലേ എന്നൊക്കെയാണ് സ്ത്രീ ആരാധകർക്ക് അറിയേണ്ടത്. ഇത് ഞാൻ ഇപ്പോൾ നിരന്തരം നേരിടുന്ന ചോദ്യമാണ് എന്ന് അർജുൻ പറയുന്നു. ആര് കല്യാണം കഴിഞ്ഞാലും എന്നെ ടാഗ് ചെയ്യുന്നവരും ഉണ്ട്. അത് ഞാനിപ്പോൾ സിംഗിൾ ആണ്. മിംഗിൾ ആവാൻ താത്പര്യവുമില്ല. കല്യാണം കഴിക്കുന്ന ഐഡിയയും എനിക്കിപ്പോൾ ഇല്ല. ഇനിയിപ്പോൾ നെറ്റിയിൽ എഴുതി ഒട്ടിക്കേണ്ടി വരും, ഞാൻ സിംഗിൾ ആണ് എന്ന്. ജാഡയാണ്, തലക്കനമാണ്, സംസാരിക്കില്ല, സീരിയസാണ് എന്നൊക്കെ കരുതുന്നവരും ഉണ്ട്.




 അടുത്ത് വന്ന് സംസാരിച്ചാലല്ലേ അതറിയാവൂ. ഇത് കാരണം അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ അതിനെയും കാര്യമാക്കുന്നില്ല, എനിക്ക് വരേണ്ടത് വരും എന്നാണ് അർജുന്റെ വിശ്വാസം. എനിക്കൊപ്പം പെരുമാറുമ്പോഴും സംസാരിക്കുമ്പോഴും മനസ്സിലാവും ഞാൻ എങ്ങനെയുള്ള ആളാണ് എന്ന്, അടുത്തറിയാവുന്നവർക്കും അറിയാം. അതുകൊണ്ട് തിരുത്താറില്ല. മാത്രമല്ല, ജീവിതത്തിൽ മദ്യപിക്കാത്ത ആളാണ് താൻ എന്നും അർജുൻ പറയുന്നു.

Find out more: