ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,06,39,684 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 152 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,53,184 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളിലും കുറവ് അനുഭവപ്പെട്ടിരുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,37,095 സാമ്പിളുകളാണ് പരിശോധിച്ചത്.
സാമ്പിളുകളുടെ എണ്ണത്തിൽ കാര്യമായ കുറവില്ലാതെ തന്നെ രോഗബാധിതരുടെ എണ്ണവും കുറഞ്ഞത് ഏറെ ആശ്വാസകരമാണ്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 19,09,85,119 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം നീണ്ട നാളുകൾക്ക് ശേഷമാണ് ഇത്രയധികം കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,256 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,85,662 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 10,300,838 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 17,130 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെ 13,90,592 പേരാണ് വാക്സിൻ സ്വീകരിച്ചത്.
click and follow Indiaherald WhatsApp channel