കൊല്ലത്തെ ദേവനന്ദയ്ക്കുണ്ടായ ദുരന്തം ഇനിയുണ്ടാകാതിരിക്കാൻ ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപെട്ടു. 

 

 

 

 

 

 

 

ഒറ്റപ്പെട്ടനിലയിൽ കുഞ്ഞുങ്ങളെ കണ്ടാൽ ശ്രദ്ധിക്കാൻ പോലീസിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

 

 

 

 

 

നാട്ടുകാരും ഇക്കാര്യത്തിൽ ശ്രദ്ധവെക്കണം.

ദേവനന്ദ ആറിനടുത്തേക്കുപോയത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല.

 

 

 

 

 

കേരളത്തിന്റെ മനസ്സിലെ മായാത്ത ദുഃഖമാണ് ദേവനന്ദ. ഇനി അങ്ങനെയൊരു ദുരന്തം കേരളത്തിലുണ്ടാവരുത്- മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

 

കാലത്തിനുപോലും മായ്ക്കാനാകാത്തതാണ് ആ കുഞ്ഞിന്റെ അച്ഛനമ്മമാരുടെ ദുഃഖം.

 

 

 

 

ഈ സമൂഹമാകെ മനസ്സുകൊണ്ട് ആ അച്ഛനമ്മമാർക്കൊപ്പം ഉണ്ടായിരുന്നു. കുഞ്ഞിന് ഒന്നും പറ്റരുതേ എന്ന് എല്ലാവരും ആത്മാർഥമായി ആഗ്രഹിച്ചുകൊണ്ടിരുന്നു- നിയമസഭയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനുള്ള മറുപടിയിൽ മുഖ്യമന്ത്രി വികാരാധീനാവുകയും ചയ്തു. 

 

 

 

 

 

 

 

എല്ലാ പ്രതീക്ഷകളും അവസാനിപ്പിക്കുംവിധമാണ് കുഞ്ഞിനുവേണ്ടിയുള്ള തിരച്ചിൽ അവസാനിച്ചത് എന്നത് സഭയ്ക്ക് അറിയാവുന്ന കാര്യമാണ്.

 

 

 

 

കുഞ്ഞിനെ കണ്ടെത്തി രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. 13 അംഗ അന്വേഷണസംഘം രൂപവത്കരിച്ചു.

మరింత సమాచారం తెలుసుకోండి: