ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് നടിയും എഴുത്തുകാരിയുമായ ലിസ റായ് യുടെ വാക്കുകളാണ്. ക്യാൻസർ രോഗത്തിൽ നിന്നുള്ള തിരിച്ചു വരവിനെ കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിൽ നടന്ന ആജ്തക് 2019ൽ സംസാരിക്കവെയാണ് ക്യാൻസറിനോടുള്ള പോരാട്ടത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. പോരാടി വിജയം കണ്ടെത്തുകയായിരുന്നു താരം. താരത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. താനൊരു ക്യാൻസർ രോഗിയാണെന്നുള്ള വിവരം അറിഞ്ഞപ്പോഴുണ്ടായ പ്രതികരണത്തെ കുറിച്ച് താരം വെളിപ്പെടുത്തി. ക്യാൻസറിനെ കുറിച്ച് ആദ്യം കേട്ടപ്പോൾ താൻ ആദ്യം പ്രതികരിച്ചിരുന്നില്ല. ഇത് കണ്ട് ഡോക്ടർ ഭയപ്പെട്ടുവെന്നും ലിസ പറഞ്ഞു. രോഗങ്ങളിൽ നിന്നും ഉയർത്തെഴുന്നേറ്റ വരുന്ന താരം മിക്കപ്പോഴും മറ്റുള്ളവർക്ക് കൂടി കരുത്തുപകരാൻ ഉണ്ട് അത്തരത്തിൽ ഒന്നുതന്നെയാണ് ലിസ യുടെയും കഥ

మరింత సమాచారం తెలుసుకోండి: