എന്നാൽ പുതിയ വകഭേദത്തിന് 70% വ്യാപനശേഷി കൂടുതലാണെന്നാണ് കണ്ടെത്തൽ. വാക്സിന് വെല്ലുവിളിയാകും വിധത്തിൽ വൈറസിന് ജനിതക മാറ്റം സംഭവിക്കണമെങ്കിൽ വർഷങ്ങളെടുക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. കൂടാതെ മരണ നിരക്ക് ഉയരുമെന്നോ വാക്സിനുകളെയോ ചികിത്സയെയോ ബാധിക്കുമെന്നോ പറയാൻ കഴിയില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബ്രിട്ടനിൽ കണ്ടെത്തിയിരിക്കുന്ന വൈറസിന് ഇരുപതോളം വകഭേദങ്ങളാണുള്ളത്. ലോകത്ത് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്ന വാക്സിനുകൾക്ക് വെല്ലുവിളിയാകും വിധത്തിൽ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ ശാസ്ത്രീയ ഉപദേശകൻ മുഗെ സെവിക് പറയുന്നു.ജനിതകമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി തങ്ങളുടെ വാക്സിനായ സ്പുട്നിക്-5 ന് ഉണ്ടെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.
സ്പുട്നിക്കിന്റെ ഫലപ്രാപ്തി സംബന്ധിച്ച വിശദീകരണവുമായി റഷ്യ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് തലവൻ കിറിൽ ഡിമിത്രിവാണ് രംഗത്തെത്തിയിരിക്കുന്നത്.കൊവിഡ്-19 വൈറസിന് ജനിതകമാറ്റം സംഭവിച്ചുവെന്ന വാർത്ത ഭീതിയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. എന്നാൽ പേടിക്കാനൊന്നുമില്ലെന്ന ആശ്വാസവാക്കുമായി എത്തിയിരിക്കുയാണ് റഷ്യ. അതേസമയം നേരത്തെ ജനിതക മാറ്റം സംഭവിച്ചിട്ടും സ്പുട്നിക് വാക്സിൻ ഫലപ്രാപ്തി ആവർത്തിച്ചിട്ടുണ്ടെന്ന് റഷ്യ പറയുന്നു.
ബ്രിട്ടീഷ് സർക്കാരിൽ നിന്നും വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും സർക്കാരിന്റെ വൈറസ് ടാസ്ക് ഫോഴ്സ് എന്തു നടപടിയും സ്വീകരിക്കാൻ സജ്ജമാണെന്നും കിറിൽ ഡിമിത്രിവ് വ്യക്തമാക്കി. ലോകത്ത് കൊവിഡ്-19 വൈറസിനെതിരെ ആദ്യമായി രജിസ്റ്റർ ചെയ്ത വാക്സിനാണ് സ്പുട്നിക്-5. വൈറസിന്റെ ജനിതകമാറ്റത്തെ ഉൾപ്പെടെ പ്രതിരോധിക്കാൻ വാക്സിന് കഴിയുമെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.
click and follow Indiaherald WhatsApp channel