നടി കനക എന്തുകൊണ്ട് തന്നിൽ നിന്ന് അകന്നു കഴിയുന്നു; വെളിപ്പെടുത്തലുമായി അച്ഛൻ ദേവദാസ്! ആദ്യകാല നടി ദേവികയുടെ മകളാണ് കനക. അമ്മയുടെ പാരമ്പര്യം പിൻതുടർന്ന് കരകാട്ടക്കാരി എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്ന കനക പിന്നീട് തമിഴ് - തെലുങ്ക് സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. പെട്ടന്നാണ് നടി കരിയറിൽ നിന്നും അപ്രത്യക്ഷയായത്. പിന്നീട് അച്ഛനുമായുള്ള പ്രശ്‌നങ്ങളൊക്കെ വാർത്തയായി. ഇപ്പോൾ ക്യാമറയിൽ നിന്നെല്ലാം അകന്ന് ഒറ്റയ്‌ക്കൊരു വീട്ടിൽ, പുറത്തേക്ക് പോലും ഇറങ്ങാതെ കഴിയുകയാണ് കനക എന്നാണ് റിപ്പോർട്ടുകൾ.സമീപകാലത്ത് കനകയെ സംബന്ധിച്ച പല വാർത്തകളും പുറത്തുവന്നിരുന്നു. കനകയുടെ മാനസിക നിലയെ സംബന്ധിച്ച വാർത്തകൾക്കൊന്നും ഒരു അടിസ്ഥാനവും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ കനകയുടെ അച്ഛനും മുൻ സംവിധായകനുമായ ദേവദാസ് മകളെ കുറിച്ചും ഭാര്യയെ കുറിച്ചും സംസാരിക്കുന്നു.
വാർധക്യ സഹജമായ പ്രയാസങ്ങളെ നേരിടുന്ന ദേവദാസ് ലൈലൈറ്റിൽ നിന്നെല്ലാം അകന്ന് സ്വസ്തവും ശാന്തവുമായ ജീവിതം നയിച്ചുവരികയാണ്. കനകയ്ക്ക് മൂന്ന് വയസ്സ് പ്ലായമുള്ളപ്പോഴാണ് എന്റെ അടുത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് മകളെ കാണാനുള്ള എല്ലാ സാഹചര്യങ്ങളും ദേവിക ഒഴിവാക്കി. സ്‌കൂളിൽ പോയി കാണുന്നത് മറ്റ് കുട്ടികൾക്കിടയിൽ മകൾക്ക് പ്രയാസമാവും എന്നതിനാൽ അതും ചെയ്യാതിരുന്നു. പിന്നീട് വളർന്ന് വലുതായപ്പോൾ, എന്നെ കണ്ടിട്ട് മകൾക്ക് തിരിച്ചറിയാൻ കഴിയില്ലായിരുന്നു. നിങ്ങളാരാണ് എന്ന് മകൾ മുഖത്ത് നോക്കി ചോദിച്ചപ്പോൾ അനുഭവിച്ച വേദനയെ കുറിച്ച് ദേവദാസ് പറഞ്ഞു. അസിസ്റ്റന്റ് ഡയരക്ടറായി കരിയർ ആരംഭിച്ചതാണ് ഞാൻ, പിന്നാലെ സംവിധായകനായി.
ദേവിക എന്റെ പിന്നാലെ നടന്ന് പ്രണയിച്ച് വിവാഹം ചെയ്തതാണ്. അന്നവർ വലിയ പ്രതിഫലം വാങ്ങുന്ന മുൻനിര നായിക, എനിക്ക് 200 രൂപയേ ശമ്പളം ഉണ്ടായിരുന്നുള്ളൂ. ഒത്തുപോകില്ല എന്നൊക്കെ ഞാൻ പറഞ്ഞിട്ടും പിന്നാലെ വന്നു, കാലു പിടിച്ചു. 1968 ൽ ആണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല, ദേവികയെ വഴിതെറ്റിക്കാൻ മാത്രം ആരോ ശ്രമിച്ചിരുന്നു. പലതും പറഞ്ഞ് പിൻതിരിപ്പിച്ചു. അത് ഞങ്ങളുടെ വേർപിരിയലിന് കാരണമായി. അതിനിടയിൽ ദേവിക തന്നെ കൊല്ലാൻ പോലും ശ്രമിച്ചിട്ടുണ്ട് എന്നാണ് ദേവദാസ് പറഞ്ഞത്. എന്തിനാണ് എന്ന് ചോദിച്ചാൽ, സ്വത്തിന് വേണ്ടി.
സ്വത്ത് തർക്കം കോടതി വരെ എത്തി, അവസാനം ഞാൻ തന്നെ ജയിച്ചു. ദേവികയുടെ മരണത്തിന് ശേഷം മകൾ കനകയോട് എനിക്കൊപ്പം വന്ന് നിൽക്കാനും വിവാഹം ചെയ്യാനും എല്ലാം ഒരുപാട് ഉപദേശിച്ചിരുന്നു. നിങ്ങൾക്ക് കൂട്ട് വേണമെങ്കിൽ നിങ്ങൾ കല്യാണം കഴിച്ചോളൂ എന്നാണ് കനക പറഞ്ഞത്. ആറാം ക്ലാസ് വരെ മാത്രമേ കനക പഠിച്ചുള്ളൂ, അതിന്റെ കുറവുകൾ കനകയ്ക്കുണ്ട്. ഇപ്പോൾ വിളിക്കുകയോ കാണുകയോ ചെയ്യാറില്ല എന്ന് ദേവദാസ് പറഞ്ഞു.
Find out more: