സൂപ്പര്‍താരം ബ്രാഡ്പിറ്റിന് മികച്ച സഹനടനുള്ള ഓസ്‌ക്കര്‍ പുരസ്‌ക്കാരം.

 

 

 

 

 

 

 

 

 

 

 

 

 

ലോറാഡേണ്‍ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ നോമിനേഷന്‍ വന്ന പാരാസൈറ്റ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരവും കരസ്ഥമാക്കി. 

 

 

 

 

 

 

 

 

 

 

 

ബ്രാഡ് പിറ്റിന് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിനാണ് ഏറ്റവും മികച്ച സഹനടനുള്ള പുരസ്‌ക്കാരം കിട്ടിയത്. മാര്യേജ് സ്റ്റോറിയിലെ ഡിവോഴ്സ് അഭിഭാഷകയെ അവതരിപ്പിച്ച് മികച്ച പ്രകടനം നടത്തിയതിനാണ് ലോറാ ഡേണ്‍ മികച്ച സഹനടിയായത്. ഗോള്‍ഡന്‍ ​ഗ്ളോബ് പുരസ്ക്കാരത്തിന് പിന്നാലെയാണ് ലോറാ ഡേണിനെ തേടി ഓസ്ക്കറും എത്തിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

ടോയ്‌സ്‌റ്റോറി 4 മികച്ച ആനിമേഷന്‍ സിനിമയായപ്പോള്‍ മികച്ച ആനിമേറ്റഡ് ഹൃസ്വചിത്രമായി ഹെയര്‍ ലവ് തെരഞ്ഞെടുക്കപ്പെട്ടു. പത്ത് നോമിനേഷന്‍ കിട്ടിയ കൊറിയന്‍ ചിത്രം പാരാ സൈറ്റിന് ആയിരുന്നു ഇത്തവണ ആദ്യ പുരസ്‌ക്കാരം ലഭിച്ചത്.  മികച്ച തിരക്കഥയാണ് അംഗീകരിക്കപ്പെട്ടത്.

 

 

 

 

 

 

 

 

 

 

 

 

ബോംഗ് ജു ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. മികച്ച അവലംബിത തിരിക്കഥയ്ക്ക് ജോ ജോ റാബിറ്റിനാണ് പുരസ്‌ക്കാരം. മികച്ച അവലംബിത തിരക്കഥയ്ക്കാണ് പുരസ്‌ക്കാരം. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട്ഫിലിം ദ നെയ്‌ബേഴ്‌സ് വിന്‍ഡോയാണ്. തായ്ക വൈറ്റിറ്റിയാണ് പുരസ്‌ക്കാരത്തിവ് അര്‍ഹമായത്. ഹോളിവുഡ് സിനിമാ ചരിത്രം പറഞ്ഞ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈന് പുരസ്‌ക്കാരം നേടി

మరింత సమాచారం తెలుసుకోండి: